കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിന്റെ ഫേസ്ബുക്ക് പേജില്‍ ആളുമാറി തെറിവിളിയുമായി ഇടത്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോദാ പട്ടേലിന്റെ പരിഷ്കരണ നടപടികളില്‍ അതൃപ്തരായ മതമൗലിക വാദികള്‍ സാമൂഹികമാധ്യമങ്ങളില്‍ നടത്തുന്ന പ്രചരണങ്ങള്‍ കേരളത്തില്‍ മുസ്ലീം, ഇടത് സംഘടനാ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രതിഷേധിക്കാനിറങ്ങിയ ഒരു വിഭാഗമാണ് ആളുമാറി എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിന്റെ ഫേസ്ബുക്ക് പേജില്‍ അസഭ്യവര്‍ഷം നടത്തിയിരിക്കുന്നത്.
എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്ക് കേന്ദ്രീകൃത സ്വാഭാവമുണ്ടെന്ന് ആരോപണം ശക്തമാകുകയാണ്. കഴിഞ്ഞ ആഴ്ച്ച കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് പ്രത്യേക അജണ്ട സൃഷ്ടിച്ചുള്ള വ്യാജവാര്‍ത്തകള്‍ പുറത്തുവിട്ടത്. ലക്ഷദ്വീപ് സ്വദേശീയയായ ഐഷ സുല്‍ത്താന എന്ന സംവിധായികയും ഈ വ്യാജപ്രചരണത്തിന് ചൂട്ടുപിടിച്ചിരുന്നു. ദ്വീപില്‍ നടക്കാത്ത കാര്യങ്ങള്‍കൂടി ഇവര്‍ പര്‍വ്വതീകരിച്ച് കാട്ടി. തുടര്‍ന്ന് സിനിമയിലെ ഒരു പിആര്‍ഒ ഇത്തരം വ്യാജപ്രചരണങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അയച്ചു നല്‍കിയിരുന്നു. ലക്ഷദ്വീപ് നിവാസികളുടെ ജീവിതം പാശ്ചാത്തലമാക്കി ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ‘ഫഌ്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഈ പ്രചരണം ഉപയോഗിക്കുകയും ചെയ്തിരുന്നു.
വിഷയത്തില്‍ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രംഗത്തുവന്നു. ദ്വീപിലെ ചില ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന്ക്കടത്തും നടക്കുന്നുണ്ടെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇത്തരം വിധ്വംസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ല. എന്നാല്‍ ഇതെല്ലാം ഒരു മതവിഭാഗത്തിന് എതിരാണെന്ന് വരുത്തിതീര്‍ക്കാനാണ് കേരളത്തിലെ ചിലര്‍ ശ്രമിക്കുന്നത്. കവരത്തി വിമാനത്താവളത്തിന്റെ വികാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ തുരങ്കംവെക്കുകകയാണ് ഇവരുടെ ലക്ഷ്യംമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: