പാരീസ്: ഫ്രഞ്ച് ലീഗില്‍ ലിലെക്ക് കിരീടം. അവസാന റൗണ്ടില്‍ ആങ്കേഴ്സിനെ തോല്‍പ്പിച്ച ലില്ലി നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജര്‍മനെ (പിഎസ്ജി) ഒരു പോയിന്റിന് രണ്ടാം സ്ഥാനത്തേക്ക് പിന്തളളിയാണ് കിരീടം സ്വന്തമാക്കിയത്. 2010-11 സീസണിനുശേഷം ഇതാദ്യമായാണ് ലിലെ ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കുന്നത്.
ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലിലെ ആങ്കേഴ്സിനെ പരാജയപ്പെടുത്തിയത്. ഡേവിഡ്, യില്‍മാസ് എന്നിവരാണ് ലില്ലിക്കായി ഗോളുകള്‍ നേടിയത്. ആങ്കേഴ്സിന്റെ ഏക ഗോള്‍ ഫല്‍ഗിനിയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്. ഈ വിജയത്തോടെ ലില്ലി 38 മത്സരങ്ങളില്‍ 83 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. 38 മത്സരങ്ങളില്‍ 82 പോയിന്റുള്ള പിഎസ്ജിക്കാണ് രണ്ടാം സ്ഥാനം.
പിഎസ്ജി അവസാന റൗണ്ടില്‍ ഏപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക്് ബ്രെസ്റ്റിനെ തോല്‍പ്പിച്ചു. എംബാപ്പെ ഒരു ഗോള്‍ നേടി. രണ്ടാം ഗോള്‍ ബ്രെസ്റ്റിന്റെ സംഭാവനയായിരുന്നു. അവരുടെ റോമെയ്ന്‍ ഫൈവ്രെയാണ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: