റിയാദ്: സൗദിയിലെ പള്ളികളില്‍ വാങ്ക് വിളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നമസ്കാര വേളയില്‍ പള്ളിക്ക് പുറത്തേക്കുള്ള ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ലെന്ന് ഇസ്ലാമികകാര്യ മന്ത്രാലയം കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച് ഇസ്ലാമിക കാര്യ മാര്‍ഗനിര്‍ദേശ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ അല്‍ ഷെയ്ഖ് മന്ത്രാലയത്തിന്റെ എല്ലാ ഘടകങ്ങള്‍ക്കും സര്‍ക്കുലര്‍ അയച്ചു.
പള്ളിയുടെ പുറത്തേക്കു ഘടിപ്പിച്ച ഉച്ചഭാഷിണികള്‍ വാങ്കിന്റെയും ഇഖാമത്തിന്റെയും സമയത്ത് മാത്രം കേള്‍പ്പിക്കുക, അത് ഉപയോഗിക്കുമ്പോള്‍ ശബ്ദം കുറയ്ക്കുക എന്നിവയാണു സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഭരണകൂടം വ്യക്തമാക്കി.
ഇമാമിന്റെ ശബ്ദം പള്ളിക്കുള്ളില്‍ കേട്ടാല്‍ മതി. പരിസരത്തെ വീടുകളിലുള്ളവരെ ശല്ല്യമാകുന്ന രീതിയില്‍ കേള്‍പ്പിക്കരുത്. ഇത് മതപരമായ ആവശ്യമല്ലെന്നും മതകാര്യവകുപ്പ് മന്ത്രിയുടെ സര്‍ക്കുലറില്‍ വ്യക്തമാകുന്നു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മതകാര്യ ഓഫിസുകള്‍ വഴി പള്ളി ജീവനക്കാരെ വിവരമറിയിക്കാന്‍ മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ആലുശൈഖ് നിര്‍ദേശം നല്കി. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: