തിരുവനന്തപുരം: നിരന്തരമായി ദേശവിരുദ്ധ സമീപനം സ്വീകരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനെ കൈവിട്ട് പരസ്യ ഏജനന്‍സികളും സ്ഥാപനങ്ങളും. ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടക്കുന്ന ബഹിഷ്കരണ ക്യാമ്പയിന് തങ്ങളുടെ സ്ഥാപനങ്ങളെയും ബാധിക്കുന്നുണ്ടെന്നാണ് കോര്‍പറേറ്റ് കമ്പനികള്‍ വ്യക്തമാക്കുന്നത്. ബഹിഷ്കരണത്തിന്റെ ആദ്യ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസില്‍ പരസ്യം നല്‍കിയതിന്റെ ഭാഗമായി ഒരു ടെലികോം കമ്പനില് നിന്ന് ആയിരക്കണക്കിന് ആള്ക്കാര് പോര്‍ട്ട് ചെയ്ത് മറ്റു ടെലികോം സര്‍വീസുകളിലേക്ക് മാറിയിരുന്നു. പോര്‍ട്ട് ചെയ്യാനുള്ള നടപടികള്‍ ഉപഭോക്താക്കള്‍ ആരംഭിച്ച ഉടന്‍ തന്നെ ടെലികോം സര്‍വീസുകാര്‍ നേരിട്ട് തന്നെ വിളിച്ച് പിന്തിരിപ്പിക്കാന് ശ്രമിച്ചിരുന്നു. എന്നാല്‍, ഏഷ്യാനെറ്റ് ന്യൂസിന് നല്കുന്ന പരസ്യങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്ന്, അടുത്ത മാസംമുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഒഴികെയുള്ളവര്‍ക്ക് പരസ്യം നല്കിയാല് മതിയെന്നാണ് പരസ്യ ഏജന്‍സികളോട് ഈ കോര്‍പ്പറേറ്റ് കമ്പനി നിര്‍ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ആയിരക്കണക്കിന് ഉപഭോക്തക്കളാണ് ഏഷ്യാനെറ്റ് ന്യൂസില്‍ പരസ്യം നല്‍കിയതോടെ നഷ്ടപ്പെട്ടതെന്ന് കമ്പനിയുടെ കോര്‍പറേറ്റ് മനേജര്‍ വ്യക്തമാക്കുന്നു. വര്‍ഷങ്ങളായി തങ്ങളുടെ സേവനം ഉപയോഗിച്ചിരുന്നവര്‍പോലും ഈ വിഷയത്തോടെ മറ്റു കമ്പനികളെ തേടിപോയെന്നും ഇവര്‍ പറയുന്നു. അതിനാല്‍, ഈ ഏഷ്യാനെറ്റ് ന്യൂസില്‍ പരസ്യങ്ങള്‍ നല്‍കേണ്ടന്നാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതുപോലെയുള്ള തീരുമാനങ്ങള്‍ മറ്റു സ്ഥാപനങ്ങളും ഏടുത്തിട്ടുണ്ട്. ഒരു ഡിജിറ്റല്‍ ഷോപ്പും, സ്വര്‍ണ്ണക്കടയും ഏഷ്യാനെറ്റ് ന്യൂസിന് അടുത്തമാസം മുതല്‍ പരസ്യം നല്കേണ്ടന്നുള്ള തീരുമാനം എടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ സ്ഥാപനങ്ങളുടെ ബ്രാന്‍ഡ് മൂല്യം കഴിഞ്ഞ മാസങ്ങളില്‍ ചാനലിന് പരസ്യം നല്‍കിയതിലൂടെ ഇടിഞ്ഞുവെന്നും, ബഹിഷ്കരണ ക്യാമ്പയിനിലൂടെ ആയിരക്കണക്കിന് ഉപഭോക്താക്കളെ നഷ്ടപ്പെട്ടുവെന്നും ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഈ സംഭവം പുറത്ത് അറിഞ്ഞതോടെ ഏഷ്യാനെറ്റ് ന്യൂസിന് പരസ്യം നല്കാന് മറ്റു സ്ഥാപനങ്ങളും മടിക്കുകയാണ്. അടുത്ത മാസത്തേക്കുള്ള പരസ്യത്തിനായി ഏഷ്യാനെറ്റ് കേരളത്തിലെ പല സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും ബഹിഷ്കരണ ക്യാമ്പയിന് നടക്കുന്നതിനാല്‍ തല്ക്കാലം പരസ്യം നല്‍കാനാവില്ലെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.
നേരത്തെ, ദേശവിരുദ്ധ സമീപനം സ്വീകരിക്കുന്നപൂര്ണമായും ബഹിഷ്കരിക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ചര്‍ച്ചകളിലും ചാനല്‍ തേടുന്ന പ്രതികരണങ്ങളിലും ബിജെപി നേതാക്കള്‍ പങ്കെടുക്കില്ലന്ന് ബിജെപിയും സംസ്ഥാന കമ്മറ്റിയും വ്യക്തമാക്കിയിരുന്നു. ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിച്ച ചീഫ് റിപ്പോര്‍ട്ടര്‍ക്കെതിരെ ഇതുവരെ ഏഷ്യാനെറ്റ് ന്യൂസ് നടപടിയെടുത്തിട്ടില്ല. ബംഗാള്‍ അക്രമികളെ വെള്ളപൂശിയ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.ആര്. പ്രവീണക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതു ചാനലില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ ഒരു വിശദീകരണം മാത്രമാണ് ഏഷ്യാനെറ്റ് പ്രവീണയോട് ആവശ്യപ്പെട്ടത്. ഇതിനെതിരെ ചാനല്‍ ചെയര്‍മാനും എംപിയും രാജീവ് ചന്ദ്രശേഖറിനെതിരെ വരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിലേക്ക് ബംഗാള്‍ അക്രമത്തിന്റെ വാര്‍ത്ത കൊടുക്കാത്തതെന്തെന്ന് വിളിച്ച് ചോദിച്ച കോട്ടയംകാരിയായ യുവതിയോട് തീര്‍ത്തും അപമര്യാദയായ രീതിയിലാണ് പ്രവീണ പെരുമാറിയത്. ബംഗാളില്‍ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും സംഘപരിവാര്‍ അനുയായികളാണ്. ഈ വാര്‍ത്തകള്‍ കൊടുക്കാന്‍ ചാനലിന് മനസില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.
ഈ മറുപടി കേട്ട യുവതി ബംഗാളില്‍ ഉള്ളവരും അടികൊണ്ടവരും ഇന്ത്യക്കാരല്ലേയെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍, ബംഗാളിലുള്ളവര്‍ ഇന്ത്യയിലല്ല, അവര്‍ പാക്കിസ്ഥാനിലെയാണെന്നും ഞങ്ങള്‍ക്ക് ഇപ്പോള്‍ ഈ വാര്‍ത്ത കൊടുക്കാന്‍ സൗകര്യമില്ലെന്നും വേണമെങ്കില്‍ ഏഷ്യാനെറ്റ് ന്യൂസ് കണ്ടാല്‍ മതിയെന്നും പ്രവീണ പറഞ്ഞത്.
നേരത്തെ ദല്‍ഹിയില്‍ ജിഹാദികള്‍ നടത്തിയ കലാപത്തിന് വന്‍ തോതില്‍ പ്രചരണം നല്കിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. വ്യാജവാര്‍ത്തകള്‍ നല്കി കലാപകാരികള്‍ക്ക് ഏഷ്യാനെറ്റ് വന്‍രീതിയില്‍ പ്രോത്സാഹനം നല്‍കിയിരുന്നു. ഏഷ്യാനെറ്റ് ലേഖകനായ പി.ആര് സുനില്‍ ഇതിനിടെ കലാപം ആളിക്കത്തിക്കാന്‍ ഹൈന്ദവര്‍ മുസ്ലീംപള്ളി തകര്‍ത്തെന്ന വ്യാജവാര്‍ത്ത ചാനലില്‍ കൂടി നല്കി. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ വ്യാജവാര്‍ത്ത നല്‍കിയതിന് ഏഷ്യാനെറ്റ് ന്യൂസിന് വിലക്കേര്‍പ്പെടുത്തി. തുടര്‍ന്ന് ചാനല്‍ മനേജ്മെന്റ് നിരുപാധികം മാപ്പ് ഏഴുതി നല്‍കിയാണ് രണ്ടാമത് സംപ്രേക്ഷണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: