കൊല്ലം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നവരാണ് പത്ര ഏജന്റുമാരെയും വിതരണക്കാരും. കൊവിഡുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണവും അറിവുകളും മുടങ്ങാതെ വായനക്കാരിലെത്തിക്കുന്ന ഏജന്റുമാരെയും വിതരണക്കാരെയും കൊവിഡ് മുന്നണിപ്പോരാളികളായി അധികൃതര്‍ അംഗീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കൂടാതെ ഇവര്‍ക്ക് വാക്സിനേഷന്‍ പ്രക്രിയയില്‍ മുന്‍ഗണന നല്‍കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവരുന്നുണ്ട്.
കൊവിഡ് വ്യാപന തീവ്രതയും പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും ജനങ്ങളറിയുന്നത് മാദ്ധ്യമങ്ങളിലൂടെയാണ്. കൃത്യവും സൂക്ഷവുമായ ഇത്തരം വിവരങ്ങള്‍ ജനങ്ങളിലെത്തിയില്ലെങ്കില്‍ കൊവിഡ് പ്രതിരോധം തന്നെ പാളുന്ന സ്ഥിതിയുണ്ടാകും. ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവരില്‍ പ്രധാനികള്‍ തന്നെയാണ് പത്രവിതരണക്കാര്‍ക്കും ഏജന്റുമാരും.
കൊവിഡ് ഭീതിയില്‍ ജനം പുറത്തിറങ്ങാന്‍ ഭയക്കുമ്പോള്‍ വായനക്കാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇവര്‍ മുടങ്ങാതെ പത്രം എത്തിക്കുന്നു. കൊവിഡ് അതിതീവ്രമായി പടരുന്ന മേഖലകളില്‍ പോലും പ്രതിസന്ധികളില്‍ പതറാതെ കൊവിഡ് ബാധിതരുടെ വീടുകളില്‍ പോലും ഇവര്‍ പത്രമെത്തിക്കുന്നുണ്ട്. അതിനാല്‍ ഇവരെയും കൊവിഡ് പോരാളികളായി കണ്ട് അര്‍ഹമായ പരിഗണന ഉറപ്പുവരുത്തണമെന്ന ന്യായമായ ആവശ്യമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: