ചാരുംമൂട്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവോടെ, ചെറിയ വരുമാനമാണെങ്കിലും ഉണ്ടായിരുന്ന തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലും രോഗാവസ്ഥയിലും അകപ്പെട്ടു വട്ടം തിരിയുന്ന സംസ്ഥാനത്തെ ദേവസ്വംബോര്‍ഡ് ഇതര ക്ഷേത്രങ്ങളിലെ ശാന്തിമാരുള്പ്പെടെയുള്ള ജീവനക്കാര്‍ക്ക് അതിജീവനത്തിനുള്ള വഴി കണ്ടെത്തുന്നതിന് സര്‍ക്കാര്‍ സഹായിക്കണമെന്ന് കേരള ക്ഷേത്രസമന്വയ സമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ക്ഷേത്രങ്ങളിലെ ആഘോഷങ്ങളും ഉത്സവങ്ങളും വരുമാനത്തിന് മുഖ്യമായും ആശ്രയിച്ചിരുന്ന കലാകാരന്മാരും ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തകരും കടുത്ത പ്രതിസന്ധിയിലും പട്ടിണിയിലുമാണ്. കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച് പൊതുരംഗം നിച്ചലമായത് ഏറ്റവുമധികം ഇവരെ ബാധിച്ചിരിക്കുന്നത്.പ്രത്യേകിച്ച് ശക്തമായ സംഘടനകളോ ക്ഷേമനിധികളോ,സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ലാത്ത ഇക്കൂട്ടരുടെ ദുരിതം കണ്ടറിഞ്ഞ് സര്‍ക്കാര്‍സഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം.
പുതിയ ദേവസ്വം മന്ത്രി അടിയന്തരമായി ഇതില്‍ ഇടപെടണമെന്നും ഇത്തരക്കാരുടെ വീട്ടിലെ പട്ടിണി മാറ്റനെങ്കിലും കാരുണ്യം കാണിക്കുന്നമെന്നും സംസ്ഥാന ഭാരവാഹികളായ ആലംകോട് ദാനശീലന്, കുടശ്ശനാട് മുരളി, പി ടി രത്നാകരന് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: