പത്തനംതിട്ട: സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരില്‍ അതൃപ്തി പടരുന്നു. കോവിഡ്പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന പബ്ലിക് ഹെല്‍ത്ത് വിഭാഗം ജീവനക്കാരിലാണ് സര്‍ക്കാരിന്റെ ചിറ്റമ്മ നയം അതൃപ്തി പടര്‍ത്തുന്നത്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ അവധിപോലും എടുക്കാതെ പൂര്‍ണ്ണസമയം പ്രതിരോധപ്രവര്‍ത്തനങ്ങളിലും അനുബന്ധകാര്യങ്ങളിലും കൈമെയ്യ് മറന്ന് പ്രവര്ത്തിച്ചവരാണ്പബ്ളിക് ഹെല്‍ത്ത് വിഭാഗം ജീവനക്കാരായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും പബ്ളിക് ഹെല്‍ത്ത് നേഴ്സുമാരും. എന്നാല്‍ കോവിഡ് മുന്നണിപ്പോരാളികള്‍ എന്ന സര്‍ക്കാര്‍ വിശേഷണത്തില്‍ ഇക്കൂട്ടരെ ഉള്‍പ്പെടുത്തിയില്ല എന്നുമാത്രമല്ല ശമ്പളപരിഷ്ക്കരണത്തില്‍ ഇവരെ തഴയുകയും ചെയ്തു.
ഇതിനുപുറമെ ഇപ്പോള്‍ സംസ്ഥാനത്ത് കോവിഡ്19 രൂക്ഷമാകുന്നസാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനും ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്വിപുലമാക്കുന്നതിനുമായി തദ്ദേശസ്വയംഭരണസ്ഥാപനതലത്തില്‍ കോര്ടീം,വാര്‍റൂം/കണ്‍ട്രോള്‍റൂം,ക്ലസ്റ്റര്‍ സംവിധാനം എന്നിവരൂപീകരിക്കുന്നതിനുള്ളമാര്ഗ്ഗനിര്ദ്ദേശത്തില് ആരോഗ്യപ്രവര്ത്തകരെഉള്പ്പെടുത്താത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.
ഗ്രാമ പഞ്ചായത്ത് വകുപ്പ്ഐടി വിഭാഗം പുറത്തിറക്കിയ ഔദ്യോഗിക ലഘുലേഖയില്‍ ഗ്രാമപഞ്ചായത്തുകളില്‍ രാപ്പകല്‍ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന പബ്ളിക് ഹെല്‍ത്ത് വിഭാഗം ജീവനക്കാരായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരേയും പബ്ളിക് ഹെല്‍ത്ത് നഴ്സസ് മാരെയും ഒഴിവാക്കിയതില്‍ കേരളാ ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് യൂണിയന് പ്രതിഷേധിച്ചിട്ടുണ്ട്.
വിറകുവെട്ടാനും വെള്ളം കോരാനും ആരോഗ്യപ്രവര്‍ത്തകരും മേനിനടക്കാന്‍ മറ്റുള്ളവരും എന്നസ്ഥിതിയാണ് ഉള്ളതെന്നും അതാണ് പ്രതിഷേധത്തിനിടയാക്കുന്നതെന്നും ഇവര്‍ പറയുന്നു. കോവിഡ് പ്രതിരോധപ്രവര്ത്തനചിത്രത്തില്ഒരുപഞ്ചായത്തിലും ആരോഗ്യപ്രവര്ത്തകരില്ലെന്നാണ് ഇവരുടെ പരാതി. പോലീസിനായാലും,പഞ്ചായത്ത് അധികൃതര്ക്കായാലും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ എല്ലാം തയ്യാറാക്കി നല്കുന്നതുംപബ്ളിക് ഹെല്‍ത്ത് വിഭാഗം ജീവനക്കാരാണ്. ഇതിനിടയില്‍ കോര്ടീം,വാര്‍റൂം/കണ്‍ട്രോള്‍റൂം,ക്ലസ്റ്റര്‍ സംവിധാനം എന്നിവിടങ്ങളില്‍ നിന്നെല്ലാം വിവിധ റിപ്പോര്ട്ടുകള്ആവശ്യപ്പെടുന്നതും ഇവരോട്തന്നെ.കോവിഡ് രോഗികളേയും അവരുടെ സമ്പര്ക്കപട്ടികയില്പെടുന്നവരേയും കണ്ടെത്തി ബോധവല്‍ക്കരണം നടത്തുകയും വാക്സിനേഷനും സ്രവപരിശോധനയും നടത്തുന്നതിനിടയില്‍ വേണം ഇത്തരം റിപ്പോര്‍ട്ടുകള്‍ സമാഹരിക്കാന്‍. ജോലിചെയ്യുന്നതിലല്ല,ചെയ്യുന്നജോലിക്ക് അംഗീകാരം ലഭിക്കുന്നില്ല എന്നാണ് ഇവരുടെ ആക്ഷേപം.
പത്താം ശമ്പള പരിഷ്ക്കരണത്തില്‍ സമാനസകെയിലിലുള്ള ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പള പരിഷ്ക്കരണത്തില്‍ ഉയര്‍ന്ന ശമ്പള സ്കെയില്‍ നല്കിയപ്പോള് പൊതുജനാരോഗ്യ വിഭാഗത്തിലെ ജൂനിയര്‍ എച്ച്ഐ,ജൂനിയര്പിഎച്ച്എന് വിഭാഗത്തെ അവഗണിക്കുകയാണ് ശമ്പള കമ്മീഷനും,ഇടതു സര്‍ക്കാരും ചെയ്തതെന്ന ആക്ഷേപവും ഇവര്‍ക്കുണ്ട്.ഇതേതുടര്‍ന്ന് കോവിഡ്പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ചട്ടപ്പടിജോലിചെയ്യുക എന്ന നയം ഇവര്‍ സ്വീകരിച്ചു.അതോടെ വാക്സിനേഷന്,സ്രവപരിശോധന,രോഗികളുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കല്‍ തുടങ്ങി ഇവര്‍ ചെയ്യുന്ന ജോലികളെല്ലാം ചട്ടപ്പടിയായി.ജീവനക്കാര്അവധിയെടുക്കുകയും പൊതുഅവധിദിവസങ്ങളില്‍ ജോലിക്കെത്താതാകുകയും ചെയ്തു.ഇതിന്റെ ഫലമായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പലയിടത്തും മന്ദീഭവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: