ദേശീയതലത്തിലും സംസ്ഥാനത്തും കൊവിഡിന്റെ രണ്ടാംതരംഗത്തിന്റെ വ്യാപനത്തില്‍ വലിയ കുറവ്. രാജ്യത്താകെയും സംസ്ഥാനത്തും രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. തുടര്‍ച്ചയായ ദിവസങ്ങളിലുള്ള ഈ വ്യത്യാസം ഏറെ ആശ്വാസകരമാണ്. ദേശീയ തലത്തില്‍ മരണനിരക്കിലും നേരിയ കുറവുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ഇന്നലെ 188 മരണങ്ങള് സ്ഥിരീകരിച്ചത് ആശങ്കയായി.
സംസ്ഥാനത്ത് 25,820 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ലക്ഷത്തിലേറെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴുള്ള ഈ പ്രതിദിന നിരക്ക് ആശ്വാസം. മുപ്പത്തേഴായിരത്തിലധികം പേര് രോഗമുക്തി നേടി. എന്നാല്‍ 188 മരണങ്ങള് സ്ഥിരീകരിച്ചത് ആശങ്കയായി. ഏറ്റവും കൂടിയ പ്രതിദിന മരണ സ്ഥിരീകരണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: