പഞ്ചാംഗം എന്നാല്‍ അഞ്ച് അംഗങ്ങള്‍ ചേര്‍ന്നത് എന്നാണ്. നക്ഷത്രം, തിഥി, വാരം, കരണം, യോഗം എന്നിവയാണ് പഞ്ചാംഗത്തിലെ അഞ്ച് അംഗങ്ങള്‍ അഥവാ ഘടകങ്ങള്‍. മുഹൂര്‍ത്തം നോക്കുമ്പോള്‍ ഇവ പരിഗണിക്കുന്നു. ദിവസവും നാം ഓരോ കാര്യത്തിനായി പഞ്ചാംഗത്തെ ആശ്രയിക്കുന്നുമുണ്ട്. അധികവും നക്ഷത്രവും തിഥിയുമൊക്കെ അറിയാനായി. ജനനസമയത്തെ പഞ്ചാംഗഫലവും പ്രധാനമാണ്.
പഞ്ചാംഗത്തില്‍ വാരം എന്നു പറയുന്നത് ആഴ്ചയെയാണ്. അതായത് ദിവസത്തെ. ഞായറാഴ്ച, തിങ്കളാഴ്ച എന്നീ ഏഴുദിവസങ്ങളെ എന്നുപറഞ്ഞാല്‍ കൂടുതല്‍ വ്യക്തമായി. ഇതില്‍ ഓരോ ദിവസവും ജനിച്ചാല്‍ കൃത്യമായ ഫലങ്ങളുണ്ട്. അത് നമ്മുടെ ജാതകത്തില്‍ ദൈവജ്ഞന് രേഖപ്പെടുത്തിയിട്ടുമുണ്ടാവും.
അര്‍ദ്ധരാത്രി പന്ത്രണ്ട് മണി മുതലാണ് പാശ്ചാത്യരുടെ ഒരു ദിവസം തുടങ്ങുന്നത്. ജ്യോതിഷത്തിലെ ദിവസഗണന സൂര്യോദയം മുതലാണ്. അടുത്ത സൂര്യോദയം വരെയാണ് ആ ദിവസത്തിന്റെ ദൈര്‍ഘ്യം. അത് പ്രത്യേകം ഓര്‍ക്കേണ്ട കാര്യമാണ്. ഞായറാഴ്ച രാത്രി 12 മണി കഴിഞ്ഞാല്‍ പാശ്ചാത്യര്‍ക്ക് തിങ്കളാഴ്ചയായി. നമുക്ക് /ജ്യോതിഷത്തില്‍ അങ്ങനെയല്ല. തിങ്കളാഴ്ചത്തെ സൂര്യോദയം മുതലാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. അതാണ് ഒരുദിവസം. എന്നാല്‍ ചിലകാര്യങ്ങള്‍ക്ക് മാത്രം ചെറിയ വ്യത്യാസമുണ്ട്.
ഞായറാഴ്ച എന്ന് ആ ദിവസം അറിയപ്പെടാന്‍ കാരണം അന്നത്തെ ദിവസത്തെ ഭരിക്കുന്നത്, ആ ദിവസത്തിന്റെ അധിപന് സൂര്യനാകയാലാണ്. ഞായര്‍ എന്നാല്‍ സൂര്യന്. ഞാറ്റുവേല എന്ന വാക്കിലും പടിഞ്ഞാറ് എന്ന വാക്കിലും ഞായറുണ്ട്. സൂര്യനെ കുറിക്കുവാനാണ് അത് ഉപയോഗിച്ചിരിക്കുന്നത്. ജ്യോതിഷം വ്യക്തമാക്കുന്നത് ഒരു ദിവസത്തെ സൂര്യോദയം മുതലുള്ള 24 മണിക്കൂറിനെ രാഹുകേതുക്കളൊഴികെ ഏഴ് ഗ്രഹങ്ങള്‍ ഒരു മണിക്കൂര്‍ വീതം എന്ന ക്രമത്തില്‍ ഭരിക്കുന്നു എന്നാണ്. ഇതിനെ ഹോര/ കാലഹോര എന്നെല്ലാം പറയും. ആദ്യ ഒരു മണിക്കൂറിന്റെ അവകാശം/അധികാരം വരുന്ന ഗ്രഹത്തിന്റെ പേരിലാണ് അന്നേ ദിവസം അറിയപ്പെടുന്നത്. ഇതുപ്രകാരം ഞായറാഴ്ച സൂര്യോദയം മുതല്‍ കൃത്യം ഒരു മണിക്കൂറിന്റെ അധികാരം/ അവകാശം സൂര്യനാണ്. അതിനാലാണ് ആ ദിവസത്തിന് സൂര്യദിവസം/ഞായറാഴ്ച (ടൗി റമ്യ) എന്ന പേരുണ്ടായത്. (അക്കാരണത്താലാണ് ഗ്രഹദോഷശാന്തിക്കായി ചെയ്യേണ്ട പൂജ, പ്രാര്‍ഥന, രത്നധാരണം എന്നിവയെല്ലാം അതാത് ഗ്രഹത്തിന്റെ ദിവസം സൂര്യോദയം മുതല്‍ ആദ്യത്തെ ഒരു മണിക്കൂറില്‍ ചെയ്യുമ്പോഴാണ് ശക്തമായ ഫലം ലഭിക്കുക എന്ന് ദൈവജ്ഞന് പറയുന്നത്)
ഇതുപ്രകാരം തിങ്കളാഴ്ച സൂര്യോദയം മുതല്‍ ആദ്യ ഒരു മണിക്കൂറിന്റെ അവകാശി ചന്ദ്രന് ആണ്. തിങ്കള്‍ എന്നാല്‍ ചന്ദ്രന്. ആകയാല്‍ അന്ന് തിങ്കളാഴ്ചയായി. ഇതുപോലെ ചൊച്ച സൂര്യോദയം മുതല്‍ ആദ്യത്തെ ഒരു മണിക്കൂറിന്റെ അവകാശിയാവുന്ന ദിവസം ചൊവ്വാഴ്ചയായി. ഇതേ നിയമപ്രകാരം ബുധന്റെ ദിവസം ബുധനാഴ്ചയും വ്യാഴത്തിന്റെ ദിവസം വ്യാഴാഴ്ചയും ശുക്രന്റെ ദിവസം വെള്ളിയാഴ്ചയും (വെള്ളി എന്നത് ശുക്രന്റെ പേരാണ്) ശനിയുടെ ദിവസം ശനിയാഴ്ചയുമായി. രാഹുകേതുക്കള്‍ക്ക് ദിവസത്തിന്റെ അവകാശമില്ല. ചൊവ്വയെപ്പോലെ കേതുവിനെ (കുജവത് കേതു) കരുതുന്നതിനാല്‍ ചൊവ്വാഴ്ച കേതുവിന് ബലമുള്ള ദിവസമായി കരുതുന്നു. രാഹുവിനെ ശനിക്ക് തുല്യനായി പരിഗണിക്കുന്നു. (ശനി വത് രാഹു). ആകയാല്‍ ശനിയാഴ്ചയാണ് രാഹുവിന്റെ ദിവസമെന്നും സങ്കല്പമുണ്ട്. പക്ഷേ ഈ നിയമത്തിന് വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല.
ഓരോ ദിവസത്തിലും ഓരോ ഗ്രഹത്തിനും ഏതെല്ലാം മണിക്കൂറിന്റെ അവകാശം വരുന്നു (കാലഹോര), അപ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം എന്ന വിഷയം മറ്റൊരു ദിവസം ചര്‍ച്ചക്ക് വിധേയമാക്കാം.
ജേ്യാതിഷ ഭൂഷണം
എസ്. ശ്രീനിവാസ് അയ്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: