ധാക്ക: മധ്യനിര ബാറ്റ്സ്മാന് മുഷ്ഫിഖര്‍ റഹിമിന്റെ മികവില്‍ ബംഗ്ലാദേശിന് വിജയം. ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ മുപ്പത്തിമൂന്ന് റണ്‍സിന് ശ്രീലങ്കയെ തോല്‍പ്പിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് 1-0 ന് മുന്നിലെത്തി.
258 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 48.1 ഓവറില്‍ 224 റണ്‍സിന് ഓള് ഔട്ടായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുഷ്ഫിഖര്‍ റഹിമിന്റെ മിന്നുന്ന ബാറ്റിങ്ങില്‍ 50 ഓവറില്‍ ആറു വിക്കറ്റിന് 257 റണ്‍സ് എടുത്തു. 87 പന്ത് നേരിട്ട റഹിം നാല് ഫോറും ഒരു സിക്സറും അടക്കം 84 റണ്‍സ് നേടി.റഹിമാണ് കളിയിലെ കേമന്‍. ക്യാപ്റ്റന്‍ തീം ഇക്ബാല്‍ 52 റണ്‍സും മെഹ്മദുള്ള 54 റണ്‍സും നേടി.
ശ്രീലങ്കക്കായി ഹസരംഗ 74 റണ്‍സ് നേടി. ക്യാപ്റ്റന്‍ കുശാല്‍ പെരേര മുപ്പത് റണ്‍സും കുശാല്‍ മെന്‍ഡിസ് 24 റണ്‍സും നേടി. ബംഗ്ലാദേശിനായി മെഹ്ദി ഹസന് മിര്‍സ പത്ത് ഓവറില്‍ മുപ്പത് റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി.
സ്കോര്‍: ബംഗ്ലാദേശ്: 50 ഓവറില്‍ ആറു വിക്കറ്റിന് 257, ശ്രീലങ്ക 48.1 ഓവറില്‍ 224.
പ്രതികരിക്കാൻ ഇവിടെ എഴുതുക: