ദുബായ്: ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ ടീം. കഴിഞ്ഞ പതിപ്പിലേക്കാള്‍ കൂടുതല്‍ മെഡലുകള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ചാമ്പ്യന്‍ഷിപ്പ് ഇന്ന് ദുബായില്‍ ആരംഭിക്കും.
തായ്ലന്ഡില് കഴിഞ്ഞ തവണ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ട്് സ്വര്‍ണം അടക്കം പതിമൂന്ന് മെഡലുകള്‍ നേടി. രണ്ട് സ്വര്‍ണത്തിന് പുറമെ നാല് വെള്ളിയും ഏഴു വെങ്കലവും കിട്ടി.
52 കിലോഗ്രാം വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനായ അമിത് പംഗല്‍, 75 കിലോഗ്രാം വിഭാഗത്തിലെ വെള്ളിമെഡല്‍ ജേതാവായ ആശിഷ് കുമാര്‍, വികാസ് കൃഷ്ണന് (69 കി.ഗ്രാം) എന്നിവരാണ് പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍.
ആറു തവണ ലോക ചാമ്പ്യനായ മേരി കോം , സിമരഞ്ജിത് കൗര്‍ (60 കി.ഗ്രാം), ലോവ്ലിന (69 കിഗ്രാം), പൂജാ റാണി (75 കി.ഗ്രാം) എന്നിവരാണ് വനിതാ വിഭാഗത്തിലെ മെഡല്‍ പ്രതീക്ഷകള്‍
ഇന്ത്യക്ക് പുറമെ, ഇന്തോനേഷ്യ, ഇറാന്, കസാക്സ്ഥാന്‍, ദക്ഷിണ കൊറിയ, കിര്‍ഗിസ്ഥാന്‍, ഫിലിപ്പീന്‍സ് , ഉസ്ബകിസ്ഥാന് എന്നീ രാജങ്ങളും മത്സരരംഗത്തുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: