Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രമേശ് ചെന്നിത്തലയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു; ഉമ്മന്‍ചാണ്ടിയും കൈയൊഴിഞ്ഞു; പടിയിറക്കം വനവാസത്തിലേക്ക്; കോണ്‍ഗ്രസില്‍ പുതിയ കുറുമുന്നണി

എഐസിസി നിരീക്ഷകരുടെ മുന്നില്‍ എംഎല്‍എമാര്‍ ചെന്നിത്തലയുടെ പേര് പറഞ്ഞുവെങ്കിലും യുവ എംഎല്‍എമാരില്‍ നല്ലൊരു ശതമാനം ഗ്രൂപ്പിനതീതമായി പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ടിരുന്നു. എഐസിസി നേതാക്കള്‍ അഭിപ്രായമാരാഞ്ഞ മുതിര്‍ന്ന നേതാക്കളും ഇതനനുകൂലമായി പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല മോശം പ്രകടനമല്ല കാഴ്ചവച്ചത് എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

സി.രാജ by സി.രാജ
May 23, 2021, 07:51 pm IST
in Kerala

തിരുവനന്തപുരം: ഒരിക്കല്‍കൂടി ഹൈക്കമാന്‍ഡ് തനിക്ക് അനുകൂലമായ നിലപാടെടുക്കുമെന്ന രമേശ് ചെന്നിത്തലയുടെ പ്രതീക്ഷ അസ്തമിച്ചു. ഉമ്മന്‍ചാണ്ടി കൂടി കൈയൊഴിഞ്ഞതോടെ ഹൈക്കമാന്‍ഡ് വി.ഡി. സതീശനെ നിയമസഭാകക്ഷി നേതാവായി പ്രഖ്യാപിക്കുകയായിരുന്നു.  

എഐസിസി നിരീക്ഷകരുടെ മുന്നില്‍ എംഎല്‍എമാര്‍  ചെന്നിത്തലയുടെ പേര് പറഞ്ഞുവെങ്കിലും യുവ എംഎല്‍എമാരില്‍ നല്ലൊരു ശതമാനം ഗ്രൂപ്പിനതീതമായി പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ടിരുന്നു. എഐസിസി  നേതാക്കള്‍ അഭിപ്രായമാരാഞ്ഞ മുതിര്‍ന്ന നേതാക്കളും ഇതനനുകൂലമായി പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല മോശം പ്രകടനമല്ല കാഴ്ചവച്ചത് എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.  

സതീശനെ പ്രതിപക്ഷ നേതാവും  കെ. സുധാകരനെ കെപിസിസി പ്രസിഡന്റും പി.ടി. തോമസിനെ യുഡിഎഫ് കണ്‍വീനറും ആക്കണമെന്ന  പാക്കേജും ഇതിനിടെ എഐസിസിക്കു മുന്നില്‍ വന്നു. ഇത് അംഗീകരിക്കുമെന്ന നില വന്നതോടെ ഉമ്മന്‍ചാണ്ടി ചെന്നിത്തലയ്‌ക്കു വേണ്ടി നിലകൊള്ളുകയാണെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പ്രചരിപ്പിച്ചു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ചെന്നിത്തലയ്‌ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന പ്രതീതിയും സൃഷ്ടിച്ചു. ഇതോടെയാണ് താന്‍ ആര്‍ക്കുവേണ്ടിയും സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്.  ഇതോടെ സതീശനെ പ്രഖ്യാപിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. കെ.സി. വേണുഗോപാലും രാഹുല്‍ഗാന്ധിയും സതീശന് വേണ്ടി പച്ചക്കൊടി കാട്ടി.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ പിണറായി സര്‍ക്കാരിന്റെ  അഴിമതികള്‍ പുറത്തു കൊണ്ടുവരാനും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനും ചെന്നിത്തലയ്‌ക്കു കഴിഞ്ഞു. ആരോപണങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ഇഎംസിസി മറയാക്കിയുള്ള ആഴക്കടല്‍ക്കൊള്ള, സ്പ്രിംഗ്ലര്‍ ഇടപാട്, പമ്പ മണല്‍കടത്ത്, ഇ മൊബിലിറ്റി തട്ടിപ്പ്, ബെവ്ക്യൂ ആപ്പ്, കെ ഫോണ്‍ പദ്ധതി, ഡിസ്റ്റിലറി ബ്രൂവറി അഴിമതി, ട്രാന്‍സ്ഗ്രിഡ് അഴിമതി, മസാല ബോണ്ട്, ബന്ധുനിയമനങ്ങള്‍, കെ.ടി. ജലീലിന്റെ ബന്ധുനിയമനവും മാര്‍ക്കുദാനവും, നിയമസഭയിലെ ധൂര്‍ത്തുകളും അഴിമതികളും ഏറ്റവും ഒടുവില്‍ വോട്ടര്‍പട്ടികയിലെ വ്യാജ വോട്ടുകള്‍ വരെ പുറത്തുകൊണ്ടുവന്നിട്ടും ഇതൊന്നും വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിനും ചെന്നിത്തലയുടെ നേതൃത്വത്തിനുമായില്ല.

സര്‍ക്കാരിന്റെ അവസാന കാലത്ത് നടത്തിയ പോരാട്ടം പാര്‍ട്ടിയെയും ചെന്നിത്തലയെയും രക്ഷിച്ചില്ല. പിണറായി സര്‍ക്കാരിന്റെ തുടക്കകാലത്ത് ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനോ പാര്‍ട്ടിയെ സമരമുഖത്തിറക്കാനോ കഴിയാതെ പോയതും തിരിച്ചടിയായി. പിണറായിയെ പിആര്‍ വഴി ശക്തനായ ഭരണാധികാരിയായി അവതരിപ്പിച്ച വേളയില്‍ തന്നെ വളരെ ആസൂത്രിതമായി ചെന്നിത്തലയെ പൊതുഇടങ്ങളില്‍ ട്രോളി പരിഹസിക്കാന്‍ സിപിഎം തന്ത്രം മെനഞ്ഞിരുന്നു. ഇതും വിജയിച്ചു. കോണ്‍ഗ്രസ് പരാജയത്തില്‍ നിരാശരായ അണികളും നേതാക്കളും മുസ്ലീംലീഗ് അടക്കമുള്ള ഘടകക്ഷികളും വരെ നേതൃമാറ്റമെന്ന ആവശ്യം ഉയര്‍ത്തിയതോടെ ഹൈക്കമാന്‍ഡും ചെന്നിത്തലയുടെ വഴിയടച്ചു.

Tags: രമേശ് ചെന്നിത്തല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഇതുവരെ വാങ്ങിയത് 96 കോടി; കരിമണല്‍ കമ്പനി വിവാദം ഒതുക്കാന്‍ ഇടത്-വലത് നീക്കം

Kerala

വീണ വിജയനെപ്പോലെ ശശിധരന്‍ കര്‍ത്തയില്‍ നിന്നും പണം വാങ്ങിയതായി സമ്മതിച്ച് രമേശ് ചെന്നിത്തല; പാര്‍ട്ടിക്ക് വേണ്ടിയെന്ന് വിശദീകരണം

Kerala

പ്രതിപക്ഷ നേതാക്കളെ പിണറായി ഓല പാമ്പ് കാട്ടി വിരട്ടേണ്ടെന്ന് ചെന്നിത്തല; കേസെടുത്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതം

Kerala

എഐ ക്യാമറ പദ്ധതിക്കായി ആവശ്യമായിരുന്നത് 100 കോടി, സര്‍ക്കാര്‍ ചെലവഴിച്ചത് 232 കോടി; കെല്‍ട്രോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ക്രമക്കേട് വ്യക്തമാകും

Kerala

ബാര്‍ കോഴക്കേസില്‍ അന്വേഷണത്തിന് തയാറെന്ന് സി ബി ഐ; സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.