തിരുവനന്തപുരം : കേരളത്തില്‍ ലോക്ഡൗണ്‍ ഇനിയും തുടരുന്നത് സംബന്ധിച്ച് തീരുമാനമടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് രോഗികളുടെ പ്രതിദിന കണക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവയെല്ലാം വിദഗ്ധ സമിതി പരിശോധിച്ച ശേഷം മാത്രമേ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളൂവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഫലപ്രദമാണോയെന്നത് സംബന്ധിച്ച് മെയ് മാസത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂ.
നിലവില്‍ കൊണ്ടുവന്നിട്ടുള്ള നിയന്ത്രണങ്ങളുടെ ഫലം മെയ് മാസത്തിന് ശേഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ്, ഡെങ്കി പോലെ മറ്റ് അസുഖങ്ങളും സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്നുണ്ട്. ഈ രോഗങ്ങള്‍ക്കെതിരേയും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും വീണജോര്‍ജ് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: