Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മയ്യഴിയുടെ അഭിമാനം ക്യാപ്റ്റന്‍ പ്രേമന്‍; 101 ജീവന്‍ രക്ഷിച്ച റസ്‌ക്യൂ ഓപ്പറേഷന്‍ ഹെഡ്

ധീരമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എഎസ്എല്‍ ചീല്‍ എന്ന കപ്പലിന്റെ ക്യാപ്ടന്‍ മാഹി പാറക്കല്‍ സ്വദേശിയുമായ ചാണോളിയന്‍ വളപ്പില്‍ പ്രേമനായിരുന്നു. മരണം വരെ ഈ രക്ഷാപ്രവര്‍ത്തനം മറക്കാനാവില്ലെന്ന് പ്രേമന്‍ സാക്ഷ്യപ്പെടുത്തുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 23, 2021, 11:26 am IST
in Kannur

മാഹി: കൂരിരുട്ടില്‍ ഇരുന്നൂറ് കി.മീറ്റര്‍ വേഗതയില്‍ വീശിയടിച്ച ടൗട്ടേയുടെ താണ്ഡവത്തിനും, ആയിരം നാവുള്ള അനന്തനെപ്പോലെ ചീറ്റി വന്ന കൊടും തീരമാലകള്‍ക്കിടയിലും, മരണത്തെ മുന്നില്‍ കണ്ടï 12 മണിക്കൂറുകളില്‍, ധീരമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എഎസ്എല്‍  ചീല്‍ എന്ന കപ്പലിന്റെ ക്യാപ്ടന്‍ മാഹി പാറക്കല്‍ സ്വദേശിയുമായ ചാണോളിയന്‍ വളപ്പില്‍ പ്രേമനായിരുന്നു. മരണം വരെ ഈ രക്ഷാപ്രവര്‍ത്തനം മറക്കാനാവില്ലെന്ന് പ്രേമന്‍ സാക്ഷ്യപ്പെടുത്തുന്നു.

നൂറുകണക്കിന് മനുഷ്യ ജീവനുകള്‍ ആശങ്കയില്‍ തണുത്തുറഞ്ഞു പോയ ദിനരാത്രങ്ങളെ ഉള്‍ക്കിടിലത്തോടെയാണ് ഈ നാവികന്‍ ഓര്‍ക്കുന്നത്. അതിശക്തമായ ചുഴലിക്കാറ്റില്‍ സാഗര്‍ ഭൂഷണ്‍ എന്ന ഷിപ്പിങ്ങ് കോര്‍പ്പറേഷന്റെ കപ്പല്‍ എട്ട് നങ്കൂരങ്ങളുമിട്ട് കടലില്‍ ഉറപ്പിച്ച് നിര്‍ത്തിയതായിരുന്നു. എന്നാല്‍ ഇവ പൂര്‍ണ്ണമായും വിഛേദിക്കപ്പെടുകയും, ഗുജറാത്ത് തീരത്തേക്ക് അതിവേഗം കപ്പല്‍ ഒഴുകി പോവുകയുമായിരുന്നു. അപ്പോള്‍ 90 കി.മി.വേഗതയിലുള്ള കാറ്റും, അഞ്ച് മുതല്‍ ആറ് മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളും കപ്പലിനെ കടലില്‍ അമ്മാനമാടുകയായിരുന്നു. കപ്പല്‍ കരയിലെത്തിയാല്‍ തിരമാലകളില്‍പ്പെട്ട് മറയും. അത് വന്‍ ദുരന്തത്തിന്നിടയാക്കുമെന്നുറപ്പ്. അതിന് മുമ്പ് ഏത് വിധേനയും രക്ഷപ്പെടുത്തണമെന്ന സന്ദേശങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങില്‍ നിന്നും, കമ്പനിയില്‍ നിന്നുമൊക്കെ വന്നുകൊണ്ടിരുന്നു.

പത്ത് മുതല്‍ 12 മീറ്റര്‍ വരെയുള്ള കൂറ്റന്‍ തിരമാലകളും, 200 മീറ്റര്‍ വേഗതയിലുള്ള കാറ്റും, രാത്രി പന്ത്രണ്ട് മണിയോടെ അല്‍പ്പം ശമിച്ചു. കാറ്റ് 100 കി.മി. വേഗതയിലായി. കൊച്ചി സ്വദേശിയായ ചിഫ് ഓഫീസര്‍ മൈക്കിള്‍ ജോസഫും മറ്റ് 16 കപ്പല്‍ ജീവനക്കാര്‍ക്കുമൊപ്പം അവര്‍ സാഗര്‍ ഭൂഷണ്‍ കപ്പലിനെ ലക്ഷ്യമാക്കി കുതിച്ചു. കരയില്‍ നിന്ന് ഏതാണ്ട് ഒന്നര നോട്ടിക്കല്‍ മൈലില്‍ വെച്ച് കപ്പലിന്നടുത്തെത്തി. കെട്ടിവലിക്കാനുപയോഗിക്കുന്ന റോപ്പ് ഉപയോഗിച്ച് കപ്പലിനെ പിടിച്ചു നിര്‍ത്തി. അരമണിക്കൂറിനകം നാവിക സേനയുടെ കപ്പലുമെത്തി. സാഗര്‍ഭൂഷനെ കെട്ടിവലിച്ച് ഇന്നലെ ഉച്ചയോടെ മുംബെ തുറമുഖത്തെത്തിച്ചു. കപ്പലിലെ 101 പേരും സുരക്ഷിതരാണ്. അതിനിടെ എഞ്ചിന്‍ തകരാറ് മുലം 137 പേരുള്ള ഗാല്‍ കണ്‍ട്രക്ടര്‍ എന്ന ബാര്‍ജും. 297 പേരുള്ള എസ്എസ് 3 എന്ന ബാര്‍ജും അപകടത്തില്‍പ്പെട്ടിരുന്നു. ഗാല്‍ കണ്‍ട്രക്ടര്‍ കരയിലുറച്ചു പോയി. മുങ്ങിപ്പോയ 305 എന്ന ബാര്‍ജിലെ 261 പേരില്‍ 26 പേരൊഴികെ മറ്റുള്ളവരെയെല്ലാം രക്ഷപ്പെടുത്താനായി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ നാവികസേന നടത്തിയ തല്‍സമയ നീക്കങ്ങള്‍ ധീരോദാത്തമാണ്.

18ന് ഉച്ചയോടെ ശക്തിയേറി വന്ന കാറ്റ് വൈകീട്ടോടെ, കൊടുങ്കാറ്റുകളുടെ കൊടുങ്കാറ്റായി 200 കി.മി വേഗതയാര്‍ജ്ജിക്കുകയായിരുന്നു. പിന്നീട് അത് ചുഴലിക്കാറ്റായി പരിണമിച്ചു. എല്ലാം പിഴുതെറിയപ്പെടുകയാണെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍. ഒടുവില്‍ മൂന്ന് ദിവസങ്ങള്‍ക്കൊടുവില്‍ മുംബെ തീരത്തെത്തിയപ്പോള്‍, കപ്പലിന്റെ പെയിന്റ് പോലും കാറ്റില്‍ ഇളകിപ്പോയതാണ് കണ്ടതെന്ന് ക്യാപ്റ്റന്‍ പ്രേമന്‍ പറഞ്ഞു. 28 വര്‍ഷം സര്‍വീസുള്ള ക്യാപ്റ്റന്‍ പ്രേമന്‍ കഴിഞ്ഞ നാല് വര്‍ഷമായി എഎസ്എല്‍ ചീല്‍ എന്ന കപ്പലിലാണ് ജോലി ചെയ്യുന്നത്. 1999 ല്‍ ഒറീസ്സയില്‍ പതിനായിരങ്ങള്‍ മരണപ്പെട്ട ചുഴലിക്കാറ്റ് ദുരന്തത്തിനും ഈ കപ്പിത്താന്‍ സാക്ഷ്യം വഹിച്ചിരുന്നു. പാരദ്വീപിലുണ്ടായിരുന്ന പ്രേമനെ നടുക്കിയതായിരുന്നു അന്നത്തെ ദുരന്തക്കാഴ്ചകള്‍.

Tags: Captain premanMayyazhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

ഫ്രഞ്ച് വിവര്‍ത്തകനും മയ്യഴി വിമോചനസമരനേതാവും പത്രപ്രവര്‍ത്തകനുമായ മംഗലാട്ട് രാഘവന്‍ വിടവാങ്ങി

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.