Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മവിശ്വാസം വളര്‍ത്തുക

ജീവിതത്തിന്റെ ഏതു പ്രതിസന്ധിയിലും നമ്മളെ മുന്നോട്ടു നയിക്കാന്‍ ആത്മവിശ്വാസത്തിനു കഴിയും. റോക്കറ്റിനെ ഭൂമിയില്‍നിന്ന് ഉയര്‍ത്താനും, ഭൂമിയുടെ ആകര്‍ഷണശക്തിയെ ഭേദിക്കാനും റോക്കറ്റ് സഹായിക്കുന്നതുപോലെ ആത്മവിശ്വാസം നമ്മുടെ ഉള്ളിലെ കഴിവുകളെ ഉണര്‍ത്താനും നമ്മളെ ഉയരങ്ങളിലെത്തിക്കാനും സഹായിക്കുന്നു.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
May 23, 2021, 05:00 am IST
in Samskriti

മക്കളേ,  

ജീവിതത്തിന്റെ ഏതു പ്രതിസന്ധിയിലും നമ്മളെ മുന്നോട്ടു നയിക്കാന്‍ ആത്മവിശ്വാസത്തിനു കഴിയും. റോക്കറ്റിനെ ഭൂമിയില്‍നിന്ന് ഉയര്‍ത്താനും, ഭൂമിയുടെ ആകര്‍ഷണശക്തിയെ ഭേദിക്കാനും റോക്കറ്റ് സഹായിക്കുന്നതുപോലെ ആത്മവിശ്വാസം നമ്മുടെ ഉള്ളിലെ കഴിവുകളെ ഉണര്‍ത്താനും നമ്മളെ ഉയരങ്ങളിലെത്തിക്കാനും സഹായിക്കുന്നു.  

നമ്മുടെ കഴിവുകളെ ഉണര്‍ത്താന്‍ തടസ്സമായി നില്‍ക്കുന്നത് നമ്മുടെ മനസ്സു തന്നെയാണ്. ഭയവും സംശയവും കാരണം നമുക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നു. അതോടെ  കഴിവുകളെ ഉണര്‍ത്താനോ വളര്‍ത്താനോ നമുക്കു കഴിയാതെ പോകുന്നു. അങ്ങനെ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാനാകാതെ പതറിപ്പോകുന്നു, നമ്മുടെ വളര്‍ച്ച മുരടിക്കുന്നു.  

ഒരിക്കല്‍ ഒരു വേടന്‍ ഒരു രാജാവിന് രണ്ടു പരുന്തിന്‍കുഞ്ഞുങ്ങളെ കാഴ്ചവെച്ചു. അവയുടെ സൗന്ദര്യവും ഗാംഭീര്യവും രാജാവിനെ വളരെയധികം ആകര്‍ഷിച്ചു. രാജാവ് ഉടന്‍തന്നെ രാജകൊട്ടാരത്തിലെ പക്ഷിപ്പരിശീലകനെ വിളിപ്പിച്ചു. എത്രയും വേഗം ആ പക്ഷികളെ പരിശീലിപ്പിച്ചു തിരിച്ചുകൊണ്ടുവരാന്‍ ആജ്ഞാപിച്ചു. കുറച്ചു മാസങ്ങള്‍ കഴിഞ്ഞ് പക്ഷിപ്പരിശീലകന്‍ രണ്ടു പക്ഷികളെയും കൊണ്ടുവന്ന് രാജാവിനോടു പറഞ്ഞു, ‘ഇവയില്‍ ഒന്ന് വളരെ ഉയരത്തില്‍ പറക്കാനും ആകാശത്തില്‍ പലതരത്തിലുള്ള അഭ്യാസങ്ങള്‍ കാണിക്കാനും പഠിച്ചുകഴിഞ്ഞു. അതു കണ്ടിരിക്കുന്നത് വളരെ രസകരമാണ്. പക്ഷെ, രണ്ടാമത്തെ പരുന്ത് ഇതുവരെ ഉയരത്തില്‍ പറന്നുതുടങ്ങിയില്ല. അത് ഉയരം കുറഞ്ഞ ഏതെങ്കിലും മരക്കൊമ്പില്‍ അള്ളിപ്പിടിച്ചിരിക്കും. ഞാന്‍ എത്ര ശ്രമിച്ചിട്ടും അവിടെനിന്ന് ഒന്നനങ്ങാന്‍പോലും അതു കൂട്ടാക്കുന്നില്ല. അതുകൊണ്ട് അതിനെ ഒന്നും അഭ്യസിപ്പിക്കാന്‍ എനിക്കു സാധിച്ചില്ല. പക്ഷികളെ പരിശീലിപ്പിക്കുന്നതില്‍ വിദഗ്‌ദ്ധരായ മറ്റുപലരെയും കാണിച്ചു. പക്ഷെ അവര്‍ ശ്രമിച്ചിട്ടും രണ്ടാമത്തെ പരുന്തിന്റെ സ്വഭാവത്തില്‍ ഒരു മാറ്റവും വന്നില്ല.’ അതുകേട്ട് രാജാവ് ആ പരുന്തിന്‍കുഞ്ഞിനെ ഉപേക്ഷിക്കാമെന്ന തീരുമാനത്തിലെത്തി. വാര്‍ത്ത രാജധാനിയില്‍ പരന്നു. അതറിഞ്ഞ് ഒരു കര്‍ഷകന്‍ രാജാവിനെ സമീപിച്ചു പറഞ്ഞു, ‘എനിക്ക് ഒരവസരം തരാല്‍ തിരുമനസ്സുണ്ടാകണം. ഞാന്‍ ഒന്നു ശ്രമിച്ചു നോക്കട്ടെ.’ രാജാവ്  സമ്മതംമൂളി. കുറച്ചുനേരത്തിനകം ജനക്കൂട്ടം കയ്യടിക്കുന്ന ശബ്ദംകേട്ട് രാജാവ് തന്റെ മുറിയിലെ ജനാലയിലൂടെ പുറത്തേയ്‌ക്കു നോക്കി. രണ്ടാമത്തെ പരുന്ത് പറന്നുതുടങ്ങിയെന്നുമാത്രമല്ല, ആദ്യത്തെ പരുന്തിനെയും വെല്ലുന്ന തരത്തില്‍ ഉയരങ്ങളില്‍ പറക്കുന്നു. രാജാവ് കര്‍ഷകനോടു പക്ഷിയുടെ സ്വഭാവമാറ്റത്തിനു പിന്നിലെ കാരണം ആരാഞ്ഞു. കര്‍ഷകന്‍ പറഞ്ഞു, ‘ഞാന്‍ അധികമൊന്നും ചെയ്തില്ല. പക്ഷി അള്ളിപ്പിടിച്ചിരുന്ന മരക്കൊമ്പ് ഒടിച്ചുകളഞ്ഞു. താഴെ വീഴുമെന്നായപ്പോള്‍ പരുന്ത് ആകാശത്തേയ്‌ക്ക് പറന്നുയര്‍ന്നു. അതുവരെ അതിനെ ബാധിച്ചിരുന്ന ഭീതിയില്‍നിന്ന് മുക്തി നേടിയതോടെ ആ പരുന്ത് ഉത്സാഹത്തോടെ ഉയരങ്ങളില്‍  പറക്കാന്‍ തുടങ്ങി.’

നമ്മളില്‍ പലരും ഈ കഥയിലെ രണ്ടാമത്തെ പരുന്തിനെപ്പോലെയാണ്. ആ പരുന്ത് ആദ്യം ഒരു കൊച്ചു മരക്കൊമ്പില്‍ അള്ളിപ്പിടിച്ചിരിക്കുന്നതില്‍ സുരക്ഷിതത്വം കണ്ടെത്തിയിരുന്നു. പറക്കാന്‍ ശ്രമിച്ചാല്‍ താഴേയ്‌ക്കു വീണുപോകുമെന്ന് അതു ഭയന്നു. ഭീതിയും ആത്മവിശ്വാസമില്ലായ്‌മയും അതിനെ ഉയരങ്ങളില്‍ പറന്നുയരാന്‍ അനുവദിച്ചില്ല. കര്‍ഷകന്‍ മരക്കൊമ്പ് ഒടിച്ചപ്പോള്‍ താഴെ വീഴാതിരിക്കാനായി അതിന് പറക്കേണ്ടിവന്നു. അതോടെ ഉള്ളിലെ കഴിവുകള്‍ ഉണര്‍ന്നു.  

ഭയം നമ്മുടെമേല്‍ പിടിമുറുക്കുമ്പോള്‍ നമ്മുടെ മനസ്സിന്റെ കഴിവുകള്‍ ഉപയോഗിക്കാന്‍ കഴിയാതെയാകുന്നു. ശത്രുവിനെക്കണ്ട് ആമ തലയും കൈകാലുകളും ഉള്ളിലേക്കു വലിക്കുന്നതുപോലെ ഭീതിപൂണ്ട മനസ്സ് സ്വയം സൃഷ്ടിച്ച പരിമിതിക്കുള്ളില്‍ തളയ്‌ക്കപ്പെടുന്നു. എന്നാല്‍ ഭയമുക്തമായ, ധീരതയുള്ള മനസ്സ,് തുറന്ന ആകാശത്തില്‍ പറന്നുയരുന്ന പക്ഷിയെപ്പോലെയാണ്.

ഭയവും സംശയവും നമ്മുടെ ആത്മവിശ്വാസത്തെ ചോര്‍ത്തിക്കളയുന്നതുമൂലം നമ്മള്‍ പുതിയ സാഹചര്യങ്ങളെ നേരിടാന്‍ കഴിയാതെ പഴയതിനെ കെട്ടിപ്പിടിച്ചു കഴിയുന്നു,   നമ്മുടെ കഴിവുകള്‍ മുരടിക്കുന്നു. എന്നാല്‍ എങ്ങനെയെങ്കിലും ആത്മവിശ്വാസത്തെ ഉണര്‍ത്തുവാന്‍ കഴിഞ്ഞാല്‍ നമ്മുടെ കഴിവുകളെ വളര്‍ത്താനും ജീവിതവിജയത്തിന്റെ  ആകാശപ്പരപ്പില്‍ പറന്നുയരാനും നമുക്കു സാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

India

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.