ന്യൂദല്‍ഹി: ടോക്കിയോ ഒളിമ്പിക്സ് നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒസി) തലവന്‍ തോമസ് ബാക്ക്. കൊവിഡ് മഹാമാരിക്കടിയില് ജപ്പാന് ജനതയുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ഗെയിംസ് നടത്തുമെന്ന്് തോമസ് ബാക്ക് വെളിപ്പെടുത്തി.
മഹാമാരിക്കിടയിലും ഒളിമ്പിക്സ് നടത്തുന്നതിലൂടെ ‘തുരങ്കത്തിന്റെ അറ്റത്ത് ഇപ്പോഴും വെളിച്ചമുണ്ട്’ എന്ന ശക്തമായ സന്ദേശം നല്‍കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്റര്‍ നാഷണല്‍ ഹോക്കി ഫെഡറേഷന്റെ നാല്‍പ്പത്തിയേഴാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ടോക്കിയോ നഗരത്തില്‍ അടിയന്തരാവസ്ഥ നിലനിന്നാലും ഒളിമ്പിക്സ് നടത്തുമെന്ന്് ഐഒസി വൈസ്് പ്രസിഡന്റ് ജോണ്‍ കോട്സ് നേരത്തെ ടോക്കിയോയില്‍ വെളിപ്പെടുത്തിയിരുന്നു.
കായിക താരങ്ങളുടെയും ജപ്പാന് ജനതയുടെയും സുരക്ഷ ഉറപ്പാക്കി ഗെയിംസ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒളിമ്പിക്സിനുള്ള ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ജോണ്‍ കോട്സാണ്.
മാധ്യമങ്ങളും റോയ്റ്റേഴ്സ് കമ്പനിയും അടുത്തിടെ നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ഒളിമ്പിക്സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒളിമ്പിക്സിന് ഇനി ഒമ്പത് ആഴ്ചകളാണ് ശേഷിക്കുന്നത്. ജൂലൈ 23 ന് ഒളിമ്പിക്സ് ആരംഭിക്കും.
അതിനിടെ ഒളിമ്പിക്സ് ഉദ്ഘാടന ച്ചടങ്ങില്‍ സംബന്ധിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ടോക്കിയോ ഒളിമ്പിക്സ് സംഘാടക സമിതിക്ക് ഉണര്‍വ് ഏകിയിട്ടുണ്ട്്. 2024 ലെ ഒളിമ്പിക്സിന് ഫ്രാന്‍സാണ് ആതിഥേയത്വം വഹിക്കുന്നത്.
കൊവിഡിന്െ പശ്ചാത്തലത്തില്‍ ഒളിമ്പിക്സ് സുരക്ഷിതമായി നടത്തുന്നതിന് വിദേശ പ്രതിനിധികളുടെ എണ്ണം 180000 നിന്ന് 78000 ആയി കുറച്ചതായി ടോക്കിയോ ഒളിമ്പിക്സ് സംഘാടക സമിതി അധ്യക്ഷ സീക്കോ ഹഷിമോട്ടോ പറഞ്ഞു. ഒളിമ്പിക്സ് നടക്കുന്ന ദിവസങ്ങളില്‍ 230 ഡോക്ടര്‍മാരുടെയും 300 നേഴ്സുമാരുടെയും സേവനം ലഭ്യമാക്കും. ദിനം പ്രതി അറുപതിനായിരം കൊവിഡ് പരിശോധനകള്‍ നടത്തുമെന്നും സീക്കോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: