മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പുതിയ വ്യാപാരം തുടങ്ങാനുള്ള ആശയം ഉപേക്ഷിക്കും. വെല്ലുവിളികളെ അതിജീവിക്കാനുള്ള മനഃസാന്നിധ്യം വന്നുചേരും. ചെലവു നിയന്ത്രിക്കും. വാഗ്വാദങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറണം.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ജനമധ്യത്തില്‍ പരിഗണന ലഭിക്കും. പുതിയ കരാര്‍ ജോലികള്‍ ഏറ്റെടുക്കും. ഉദ്ദിഷ്ടകാര്യ വിജയത്തിനായി അഹോരാത്രം പ്രയത്നിക്കും. മേലധികാരിയുടെ പ്രതിനിധിയായി ചര്‍ച്ചകള്‍ നയിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,പുണര്‍തം (3/4)
ബന്ധുവിന്റെ സമീപനം മനോവിഷമത്തിന് ഇടയാക്കും. പൊതുപ്രവര്ത്തനങ്ങൡ സജീവമാകും. കൃത്യനിര്‍വഹണത്തില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. കൃഷിമേഖലയില്‍ സംയുക്ത സംരംഭത്തിനു തയ്യാറാകും. വീടിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
സത്യസന്ധതയും നിഷ്കര്‍ഷയും സല്‍ക്കീര്‍ത്തിക്കു വഴിയൊരുക്കും. വാഹനാപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷ നേടും. അമിതാവേശം നിയന്ത്രിക്കണം. ഭക്ഷണക്രമീകരണത്തിലെ അപാകതകളാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
അനാവശ്യകാര്യങ്ങള്‍ ചിന്തിച്ച് ആധി വര്‍ധിക്കും. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ആശ്രയിച്ചുവരുന്ന ബന്ധുവിനു സാമ്പത്തിക സഹായം ചെയ്യും. ആരോഗ്യസംരക്ഷണത്തിനു പ്രാധാന്യം നല്‍കും. പ്രായോഗികവശം പരിഗണിച്ചു ചെയ്യുന്നതെല്ലാം വിജയിക്കും. ചെലവിനങ്ങളില്‍ നിയന്ത്രണം വേണം.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ദാമ്പത്യ ഐക്യവും കുടുംബത്തില്‍ സമാധാനവുമുണ്ടാകും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കേണ്ടിവരും. മറ്റുള്ളവരുടെ വിഷമാവസ്ഥകള്‍ക്കു ശാശ്വത പരിഹാരം നിര്‍ദ്ദേശിക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
വര്‍ഷങ്ങള്‍ക്കു മുന്‍പു കടംകൊടുത്ത സംഖ്യ തിരിച്ചുകിട്ടും. വിദഗ്ധ പരിശോധനക്കു വിധേയനാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. മക്കളുടെ പക്വതയുള്ള സമീപനം ആശ്വാസത്തിനു വഴിയൊരുക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പ്രവര്‍ത്തനങ്ങള്‍ക്കു ജനപിന്തുണ ലഭിക്കും. ആശയവിനിമയത്തില്‍ അപാകതകളുണ്ടാകാതെ സൂഷിക്കണം. ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പരസഹായം വേണ്ടിവരും. ശത്രുതയിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്. പുതിയ ചുമതലകള്‍ ഏറ്റെടുക്കും. പ്രയത്നങ്ങള്‍ക്കു ഫലമുണ്ടാകുന്നതുവഴി മനഃസമാധാനമുണ്ടാകും. വീഴ്ചകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
വാഗ്വാദങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കാന്‍ അശ്രാന്ത പരിശ്രമം വേണ്ടിവരും. സാമ്പത്തിക വിഭാഗത്തില്‍ വളരെ സൂക്ഷിക്കണം. സമാന ചിന്താഗതിയുള്ളവരുമായി സൗഹൃദത്തിലേര്‍പ്പെടാന്‍ അവസരം.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ചര്‍ച്ചകള്‍ വിജയിക്കും. പൂര്‍വ്വികസ്വത്ത് രേഖാമൂലം ലഭിക്കും. വിശ്വാസയോഗ്യമല്ലാത്ത സാമ്പത്തിക ഇടപാടുകളില്‍നിന്നു പിന്മാറും. ജോലി തേടിയുള്ള വിദേശയാത്ര ഉപേക്ഷിക്കും. ദേഹപീഡകള്‍ വര്‍ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: