കോഴിക്കോട്:കേരളത്തില്‍ ബ്ലാക് ഫംഗസ് കേസുകള്‍ വര്‍ധിക്കുന്നു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ ബ്ലാക് ഫംഗസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പാലക്കാട് സ്വദേശി മരിച്ചു. ചികിത്സയിലിരിക്കെയായിരുന്നു കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. 56 വയസായിരുന്നു. ഇദ്ദേഹത്തിന് ഇന്നാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയിച്ചിരുന്നു. അതേ സമയം ഇദ്ദേഹത്തിന്റ കോവിഡ് പരിശോധനഫലം നെഗറ്റീവായിരുന്നു. കടുത്ത പ്രമേഹരോഗ ബാധിതന് കൂടിയായിരുന്നു ഹംസ. കഴിഞ്ഞ ദിവസം ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് മരുന്ന് വേണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രി അധികൃതര്‍ ആവശ്യമുന്നയിച്ചിരുന്നു.
ബ്ലാക്ക് ഫംഗസ് (മ്യൂകര്‍മൈകോസിസ്) ബാധിച്ച് കോഴിക്കോട്ട് ചികിത്സയിലുള്ളവരുടെ എണ്ണം 13 ആയി. 10 പേര് മെഡിക്കല്‍ കോളജിലും മൂന്ന് പേര് സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
ഇതില്‍ നാലു പേര് കോഴിക്കോട് സ്വദേശികളും ആറുപേര്‍ മലപ്പുറം സ്വദേശികളുമാണ്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരും ഒരു തമിഴ്നാട് സ്വദേശിയുമാണ് ചികിത്സയില്‍ തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: