മുംബൈ: ഗഡ്ചിരോളി ജില്ലയിലെ ഉള്‍വനത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ സി-60 പ്രത്യേക കമാന്‍ഡോകള്‍ 13 മാവോയിസ്റ്റുകളെ വധിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 5.30നായിരുന്നു ഏറ്റുമുട്ടല്‍.
വനപ്രദേശത്ത് മാവോയിസ്റ്റുകള്‍ ഒത്തുകൂടുന്നു എന്ന വാര്‍ത്ത കേട്ടയുടന്‍ കമാന്‍ഡോകള്‍ സ്ഥലം വളയുകയായിരുന്നു. 13 പേരാണ് തല്‍ക്ഷണം കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട മാവോവാദികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തിപ്പെടുത്തിയതായി ഗഡ്ചിരോളി എസ്പി അങ്കിത് ഗോയല്‍ പറഞ്ഞു.
കമാന്‍ഡോകളും സംസ്ഥാനപൊലീസും അടങ്ങിയ സംഘത്തിന് നേരെ മാവോയിസ്റ്റുകളാണ് ആദ്യം നിറയൊഴിച്ചത്. ഒരു മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നു. കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 43 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട അഞ്ച് മാവോ തീവ്രവാദികളെ രണ്ടുമാസം മുമ്പ് ഇവിടെവെച്ച് തന്നെ കമാന്‍ഡോകള്‍ വെടിവെച്ച് കൊന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: