കോഴിക്കോട്: ബ്ലാക്ക് ഫംഗസ് (മ്യൂകര്‍മൈകോസിസ്) ബാധിച്ച് കോഴിക്കോട്ട് ചികിത്സയിലുള്ളവരുടെ എണ്ണം 13 ആയി. 10 പേര് മെഡിക്കല്‍ കോളജിലും മൂന്ന് പേര് സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
ഇതില്‍ നാലു പേര് കോഴിക്കോട് സ്വദേശികളും ആറുപേര്‍ മലപ്പുറം സ്വദേശികളുമാണ്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരും ഒരു തമിഴ്നാട് സ്വദേശിയുമാണ് ചികിത്സയില്‍ തുടരുന്നത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള എല്ലാവരും ഗുരുതര പ്രമേഹ രോഗികളാണ്. ഒരാള്‍ അതിഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതിനിടെ പാലക്കാട് സ്വദേശിയായ ഒരാളുടെ മരണം ബ്ലാക്ഫംഗസ് മൂലമായിരുന്നോ എന്ന് പരിശോധിക്കാന്‍ സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. മേയ് 18ന് മലപ്പുറം സ്വദേശി രോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: