കൊല്ലം: ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് ബാര്‍ജ് മുങ്ങി കാണാതായപ്പോള്‍ മുതല്‍ ശക്തികുളങ്ങര പുത്തന്‍തുരുത്ത് ഡാനി ഡെയ്‌ലില്‍ പ്രാര്‍ഥനയായിരുന്നു. ആന്റണി എഡ്വിന്‍ (27) തിരിച്ചുവരവിനായി.
ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ വൈകിട്ട് നാലോടെയാണ് മരണവിവരം ബന്ധുക്കള്‍ക്ക് എത്തുന്നത്. ഇതോടെ നാടൊന്നാകെ നൊമ്പരത്തിലായി. നാല് വര്‍ഷമായി മുംബൈയില്‍ ജോലി ചെയ്യുന്ന ആന്റണി രണ്ട് വര്‍ഷമായി ആഫ്‌കോണ്‍ കമ്പനിയിലെ ജീവനക്കാരനാണ്. മൃതദേഹം വിമാനമാര്‍ഗം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും. അവിവാഹിതനാണ്. സഹോദരങ്ങള്‍: ചാര്‍ളി, ഡാനി.
ബാര്‍ജ് അപകടത്തില്‍പ്പെട്ട ശേഷം ആന്റണിയെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. മത്സ്യത്തൊഴിലാളിയായ എഡ്വിന്റെയും വിമലയുടെയും മകനാണ് ആന്റണി. പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം ആന്റണി വീട്ടില്‍ വന്നിട്ട് രണ്ട് വര്‍ഷമായി.
കഴിഞ്ഞ 17ന് ആയിരുന്നു ആന്റണി അവസാനമായി വീട്ടിലേക്ക് ഫോണില്‍ വിളിച്ചത്. അന്ന് മാതാപിതാക്കളുടെ വിവാഹ വാര്‍ഷികമായിരുന്നു. ആശംസകള്‍ നേരാനാണ് വിളിച്ചത്. കടല്‍ പ്രക്ഷുബ്ധമാണെന്നും ബാര്‍ജിലുള്ള മറ്റ് സഹപ്രവര്‍ത്തകരും സുരക്ഷിതരാണെന്നും പിതാവിനോട് പറഞ്ഞിരുന്നു. പിന്നീട് ആന്റണിയെ കുറിച്ച് ഒരു വിവരവും ബന്ധുക്കള്‍ക്കോ, ജില്ലാ ഭരണകൂടത്തിനോ ലഭിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: