ഹരിപ്പാട്: തീരം കടല്‍ കവര്‍ന്നെടുക്കുമ്പോഴും തോട്ടപ്പള്ളി തീരത്ത് നിന്ന് കരിമണല്‍ കടത്ത് ആരംഭിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയില്‍ കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് തോട്ടപ്പള്ളി പൊഴിമുറിച്ചത്. നീരോഴുക്ക് ശക്തമായിട്ടും പൊഴിമുഖത്ത് ആറിലധികം ജെസിബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് മണല്‍ നീക്കി ടിപ്പര്‍ ലോറിയില്‍ കയറ്റി കൊണ്ടുപോകുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തിന് മുമ്പ് പൊഴിമുഖത്തെ ആഴം വര്‍ദ്ധിപ്പിക്കാനായി ഐആര്ഇയെചുമതലപെടുത്തി.
അന്ന് തീരദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. രണ്ട് ലക്ഷം എംക്യൂബ് മണല്‍ നകക്കം ചെയ്യാനായിരുന്നു കരാര്‍. മണല്‍ നീക്കം ചെയ്യുന്നതിനായി പൊഴിമുഖത്തെ നട്ടുപിടിപ്പിച്ച 1000ല്‍ അധികം കാറ്റാടിമരം മുറിച്ച് നീക്കി. കരയിലും ജലാശയത്തിലുമായി ആഴം കൂട്ടേണ്ടതിന് പകരം കരയില്‍ നിന്ന് മാത്രമായി 1.90ലക്ഷം ക്യുബിക്മീറ്ററിനടുത്ത് മണല്‍ നീക്കം ചെയ്തു. ജലാശയത്തിലെ മണല്‍ നീക്കം ചെയ്തതുമില്ല.
ഇപ്പോള്‍ പഴയകരാറിന്റെ മറവില്‍ വീണ്ടും ചില ഭരണക്ഷി നേതാക്കളുടെ ഒത്താശയോടെ കഴിഞ്ഞ മൂന്ന് ദിവസമായി നൂറോളം ലോറികളില്‍ മണല്‍ കടത്തുന്നു. ഈ മണല്‍ എവിടേക്ക് എങ്ങോട്ട് എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് ജില്ലാ ഭരണകൂടവും ഇറിഗേഷന്‍ വകുപ്പ് അധികാരികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: