തുറവൂര്‍: കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ആശാവര്‍ക്കര്‍ ജാതീയമായി അധിക്ഷേപിച്ചു. വൈസ് പ്രസിഡന്റ് അഖില രാജനെ അധിക്ഷേപിച്ച സംഭവത്തില്‍ ആശാവര്‍ക്കറോട് പഞ്ചായത്ത് ഭരണസമിതി വിശദികരണം ആവശ്യപെട്ടു. പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കോവിഡ് പോസിറ്റീവ് ആയ വ്യക്തിക്ക് പള്‍സ് ഓക്സിമീറ്റര്‍ ആവശ്യമുണ്ടെന്ന് വിളിച്ചു അറിയിച്ചതനുസരിച്ച് അഖില രാജന്, ഇതെ വാര്‍ഡിലെ ആശാവര്‍ക്കര്‍ ജലജയോട് ഓക്സിമീറ്ററിന്റെ ലഭ്യത ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ അസഭ്യം പറയുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി.
കുത്തിയതോട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.കോടംതുരുത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും ബിജെപി അരൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ അഖില രാജനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ആശാവര്ക്കറേ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാര്‍ ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഡി. അശ്വിനി ദേവ്, പി. കെ വാസുദേവന്‍, നിയോജകമണ്ഡലം പ്രസിഡന്റ് തിരുനെല്ലൂര്‍ ബൈജു. ബിജെപി കോടംതുരുത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ജി ലൈജു തുടങ്ങിയവര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: