മാഡ്രിഡ്: ഈ സീസണിലെ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരെ ഇന്ന് അറിയാം. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമാണ് കിരീടം കൈപ്പിടിയിലൊതുക്കാന്‍ പൊരുതുന്നത്. നിര്‍ണായകമായ അവസാന റൗണ്ട്് മത്സരങ്ങളില്‍ അത്ലറ്റിക്കോ മാഡ്രിഡ് വല്ലാഡോളിഡിനെയും റയല്‍ മാഡ്രിഡ്് വിറാ റയലിനെയും നേരിടും.
റയല്‍ മാഡ്രിഡിനെക്കാള്‍ രണ്ട് പോയിന്റിന് മുന്നില്‍ നില്ക്കുന്ന അത്ലറ്റിക്കോ മാഡ്രിഡിന് വല്ലാഡോളിഡിനെ തോല്‍പ്പിച്ചാല്‍ ഏഴു വര്‍ഷത്തിനുശേഷം ലാ ലിഗ കീരടം സ്വന്തമാക്കാം. അത്ലറ്റിക്കോ മാഡ്രിഡ് വല്ലാഡോളിഡിനോട് തോറ്റാല്‍ അവസാന മത്സരത്തില്‍ വിയാ റയലിനെ കീഴടക്കി റയല്‍ മാഡ്രിഡിന് കിരീടം നിലനിര്‍ത്താം.
അവസാനറൗണ്ട് മത്സരങ്ങള്‍ക്കുശേഷം അത്ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പം നിന്നാല്‍ ടൈബ്രേക്കര്‍ ആനുകൂല്യത്തില്‍ റയല്‍ ചാമ്പ്യന്മാരാക്കേും.
മുപ്പത്തിയേഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 83 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത്് തുടരുകയാണ്. മുപ്പത്തിയേഴ് മത്സരങ്ങളില്‍ 81 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണയുടെ കിരീട പ്രതീക്ഷകള്‍ നേരത്തെ തന്നെ അസ്തമിച്ചിരുന്നു. 37 മത്സരങ്ങളില്‍ 76 പോയിന്റുള്ള അവര്‍ മൂന്നാം സ്ഥാനത്താണ്. അവസാന ലീഗ് മത്സരത്തില്‍ അവര്‍ ഐബറിനെ എതിരിടും.
കരുത്തനായ സെന്റര്‍ ബാക്ക്് സ്റ്റെഫാന്‍ സാവിക്കിനെ കൂടാതെയാണ് അത്ലറ്റിക്കോ മാഡ്രിഡ് അവസാന മത്സരത്തിനിറങ്ങുന്നത്്. തുടര്‍ച്ചയായ മഞ്ഞകാര്‍ഡുകള്‍ കണ്ടതിനാല്‍ ഒരു മത്സരത്തില്‍ നിന്ന് സാവിക്കിനെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സാവിക്കിന് പകരം ജോസ് ജിമിനെസ് കളിക്കളത്തിലിറങ്ങിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: