മണിയൂര്‍: പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമായ വിധത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സേവാഭാരതി മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പഞ്ചായത്തിനെ 15 സോണുകളായി തിരിച്ച് അഞ്ചുപേര്‍ വീതമുള്ള നാല്പതോളം ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് താഴെത്തട്ടില്‍ നേതൃത്വം കൊടുക്കുന്നത്.
കോവിഡ് രോഗികള്‍ക്കും കോവിഡ് ടെസ്റ്റ്ന് പോകുന്നവര്‍ക്കും യാത്ര ചെയ്യാനുള്ള വാഹനങ്ങള്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ് കുറുന്തോടി വച്ച് ഫ്ലാഗ് ഓഫ് ചെയ്തു. ഈ വാഹനങ്ങള്‍ സൗജന്യ നിരക്കില്‍ എല്ലാവര്ക്കും പ്രയോജനപ്പെടുത്താവുന്നതാണ് . അടിയന്തിര ഘട്ടങ്ങളില്‍ ആംബുലന്‍സ് സൗകര്യവും ലഭ്യമാണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മെഡിക്കല്‍ കിറ്റ് ആര് .പത്മനാഭന് പഞ്ചായത്ത് പ്രസിഡണ്ടിന് ചടങ്ങില്‍ വെച്ച് കൈമാറി. വീടുകള്‍ അണുവിമുക്തമാക്കാന്‍ ഉള്ള പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. നിര്‍ധനരായ കോവിഡ് രോഗികളുടെ വീടുകളില്‍ മുഴുവന്‍ ഭക്ഷ്യ കിറ്റുകള്‍ പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കുന്നുണ്ട്.
കൊവിഡ് മൂലം മാനസിക സംഘര്‍ഷം അനുഭവിക്കുന്ന അവരെ സഹായിക്കാനായി ഡോക്ടര്‍ ഷാലിമയുടെ നേതൃത്വത്തില്‍ രണ്ടു വിദഗ്ധരടങ്ങുന്ന ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. വാര്‍ഡുകളിലെ ആര് ആര് ടി മാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സേവാഭാരതിയുടെ സേവനം ആവശ്യമുള്ള ആളുകള്‍ അതാത് പ്രദേശത്തെ ഹെല്‍പ്പ് ഡെസ്ക് കളും ആയാണ് ബന്ധപ്പെടേണ്ടത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍7907371435, 9526184350,9447234529,7907609645,9495085110
പ്രതികരിക്കാൻ ഇവിടെ എഴുതുക: