ബീജിംഗ്: കോവിഡ് രണ്ടാം തരംഗം തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആഞ്ഞടിക്കുമ്പോള്‍ അവസരം മുതലാക്കി ചൈന അവരുടെ സ്വാധീനം ഉറപ്പിക്കുന്നതായി റിപ്പോര്‍ട്ട്.
ഏറ്റവും പ്രകടമായ ഉദാഹരണം കാണുന്നത് ശ്രീലങ്കയിലാണ്. ഇവിടെ കോവിഡ് രണ്ടാം തരംഗത്തിനിടയില്‍ വന്‍തോതില്‍ സഹായഹസ്തം നീട്ടുകയാണ് ചൈന. ശ്രീലങ്കയില്‍ ഇപ്പോള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുകയാണ്. ദിവസേന 3,000 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസത്തേക്കാള്‍ ആയിരം ശതമാനം വര്‍ധനയാണ് രോഗനിരക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2.1 കോടി ജനങ്ങളുള്ള ഈ ദ്വീപരാഷ്ട്രം കോവിഡ് രണ്ടാം തരംഗത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ വിഷമിക്കുകയാണ്.
ശ്രീലങ്ക നേരത്തെ വാക്സിനേഷന് വേണ്ടി ആശ്രയിച്ചിരുന്നത് ഇന്ത്യയില്‍ നിന്നുള്ള കോവാക്സിനെയാണ്. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി വഷളായതോടെ വാക്സിനുകള്‍ അയക്കാവുന്ന സ്ഥിതിയല്ല. ശ്രീലങ്കയില്‍ ആറ് ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിന് മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഇവര്‍ക്ക് രണ്ടാം ഡോസ് കോവാക്സിന് ലഭിക്കുക എന്നത് വലിയ തലവേദനയായിരിക്കുന്നു.
ഇവിടെയാണ് ചൈന കടന്നുവരുന്നത്. വന്‍തോതില്‍ വാക്സിനുകളും, പിപിഇ കിറ്റുകളും ഫേസ് മാസ്കുകളും ടെസ്റ്റിംഗ് കിറ്റുകളും ചൈന ശ്രീലങ്കയില്‍ വിതരണം ചെയ്യുന്നു. റഷ്യയുമായി ചേര്‍ന്ന് ശ്രീലങ്കയിലെ വാക്സിന്റെ കുറവ് നികത്താനും ചൈന ശ്രമിക്കുന്നു. ശ്രീലങ്കയ്ക്ക് ചൈന 11 ലക്ഷം സിനോഫാം വാക്സിനുകള്‍ വിതരണം ചെയ്തു. ഇതോടെ ശ്രീലങ്കയില്‍ വീണ്ടും വാക്സിന് നല്‍കിത്തുടങ്ങി. ഇനി റഷ്യയില്‍ നിന്നുള്ള സ്ഫുട്നിക് വാക്സിന് വാങ്ങാനും ശ്രീലങ്ക ആലോചിക്കുന്നു. റഷ്യയിലെയും ചൈനയിലെയും വാക്സിനുകളെക്കുറിച്ച് ആശങ്കകള്‍ ഉണ്ടെങ്കിലും കേസുകള്‍ ഉയരുന്നതോടെ ആളുകള്‍ വാക്സിനായി ക്യൂ നില്‍ക്കുകയാണ്.
മഹാമാരിയില്‍ പിടിച്ചുനില്‍ക്കാനാവാതെ തകരുന്ന ശ്രീലങ്കയ്ക്ക് ധനസഹായവും ചൈന എത്തിച്ചുകൊടുക്കുന്നു. ഇതെല്ലാം ശ്രീലങ്കയുടെ മേലുള്ള ചൈനയുടെ പിടി മുറുക്കുക തന്നെ ചെയ്യും. ശ്രീലങ്കയെപ്പോലെ ചൈന സഹായമെത്തിക്കുന്ന മറ്റ് രാജ്യങ്ങള്‍ നേപ്പാള്‍, പാകിസ്ഥാന് , ബംഗ്ലാദേശ് എന്നിവയാണ്. ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുടെ അവിഭാജ്യഘടകം കൂടിയാണ് ഈ രാഷ്ട്രങ്ങള്‍.
ശ്രീലങ്കയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അടിസ്ഥാന സൗകര്യവികസനത്തിന് ചൈന പണം മുടക്കുന്നു. ഹംബന്‍ടോട്ട എന്ന തുറമുഖം ചൈനയുടെ പണമുപയോഗിച്ച് ചൈനയിലെ കമ്പനികള്‍ തന്നെയാണ് പണിതത്. ഈ തുക തിരിച്ചുനല്‍കാന്‍ കഴിയാത്തതിനാല്‍ ഈ തുറമുഖം ഇപ്പോള്‍ ചൈനയുടെ ഉടമസ്ഥതയിലാണ്. ഇതിനെതിരെ ശ്രീലങ്കയില്‍ രോഷം ഉയരുമ്പോള്‍ തന്നെ മണ്ണ് നികത്തി ഈ തുറമുഖത്തിനോട് ചേര്‍ന്ന് ഒരു വലിയ നഗരം തന്നെ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ് ചൈന.
ചൈനയുടെ മുത്തുമാല തന്ത്രം- ദക്ഷിണ ഏഷ്യയിലെ സ്വാധീനം വികസിപ്പിക്കുന്നതിന് ഇവിടെയുള്ള രാഷ്ട്രങ്ങള്‍ക്ക് അടിസ്ഥാനസൗകര്യവികസനം എത്തിച്ചുകൊടുക്കുന്ന ശ്രമത്തിന് ചൈന നല്കിയ ഓമനപ്പേര്- ഏറെ വിവാദമായ പദ്ധതിയാണ്. ഈ പദ്ധതിയെ ഏറെ സംശയത്തോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. രണ്ടാം തരംഗത്തില്‍ നിന്നും കരകയറാന്‍ പരിശ്രമിക്കുന്ന ഇന്ത്യയ്ക്ക് ‘അയല്ക്കാരന് ആദ്യം’ എന്ന മോദി പദ്ധതി പ്രകാരം ഒന്നും ചെയ്യാനാകുന്ന സ്ഥിതിവിശേഷമല്ല ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: