കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ മത്സരിച്ച് പരാജയപ്പെട്ട ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉപതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നു. 2016 ല്‍ തനിക്ക് വിജയം സമ്മാനിച്ച ഭവാനിപുര്‍ മണ്ഡലത്തിലാകും അവര്‍ ജനവിധി തേടുക. ഇവിടെ നിന്നും മത്സരിച്ച് ജയിച്ച സൊവന്‍ദേബ് ചാറ്റര്‍ജി മമതയ്ക്ക് വേണ്ടി എം.എല്‍.എ സ്ഥാനം രാജിവച്ചു. അദ്ദേഹം നിലവില്‍ മന്ത്രിസഭയില്‍ അംഗമാണ്.
നന്ദിഗ്രാമില്‍ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ മമതയെ സുരക്ഷിതമായ സീറ്റില്‍ നിര്‍ത്തി വിജയിപ്പിക്കേണ്ടത് ആവശ്യമായി വന്നതോടെയാണ് സൊവന്‍ദേബ് രാജിവച്ചൊഴിഞ്ഞത്. എം.എല്‍.എ സ്ഥാനമൊഴിഞ്ഞെങ്കിലും അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരും എന്നാണ് തൃണമൂല്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമില്‍ മത്സരിച്ച മമത രണ്ടായിരത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. എന്നാല്‍ അതേസമയം മമതയുടെ വിശ്വസ്ഥനായ സൊവന്‍ദേബ് സൊവന്‍ ദേബ് മണ്ഡലത്തില്‍ വിജയിക്കുകയും ചെയ്തു. 57 ശതമാനം വോട്ടുകള്‍ നേടിയാണ് അദ്ദേഹം വിജയം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: