കൊട്ടാരക്കര: മരിക്കും മുമ്പ് ഏറെ കരുതലോടെ ആര്.ബാലക്യഷ്ണപിള്ള തയ്യാറാക്കിയ വില്പത്രത്തെ ചൊല്ലിയുളള വിവാദം അവസാനിക്കുന്നില്ല. വസ്തു കൈമാറ്റത്തില്‍ അടക്കം വ്യവസ്ഥകള്‍ ക്യത്യമായി പറഞ്ഞിട്ടുള്ള വില്‍പ്പത്രത്തില്‍ ഒരു ചെറുമകന് ഒന്നും കൊടുക്കരുതെന്ന വിചിത്രവ്യവസ്ഥയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. പിള്ളയുടെ ഇളയമകളായ ബിന്ദു ബാലകൃഷ്ണന്റെ മൂത്തമകന് വിഷ്ണു സായിക്കാണ് ഈ വസ്തുവകകളില്‍ യാതൊരു അവകാശവുമില്ലെന്ന് രേഖപ്പെടുത്തിയത്.
വ്യവസ്ഥ ലംഘിച്ച് ബിന്ദു മകന് വസ്തുവകകള്‍ കൈമാറിയാല്‍ അതിന് നിയമസാധുത ഇല്ലെന്നും വ്യവസ്ഥ ലംഘിച്ചാല്‍ ബിന്ദുവിന് നല്കിയ മുഴുവന്‍ സ്വത്തുക്കളും എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയനിലേക്ക് സ്വമേധയാ ചേരുമെന്നും പറയുന്നു. പഠനത്തില്‍ മിടുക്കനായിരുന്ന വിഷ്ണുവിന് വിനയായത് വിദേശ വനിതയുമായുള്ള വിവാഹബന്ധമാണ്. അപ്പൂപ്പനായ ആര്.ബാലകൃഷ്ണപിള്ളയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് കാനഡയില്‍ പൗരത്വമുളള ഫിലിപ്പീന്‍സുകാരിയെ വിവാഹം കഴിച്ചത്.
വെല്ലൂരില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ വിഷ്ണു ഉപരിപഠനത്തിനായി കാനഡിയില്‍ എത്തിയപ്പോഴായിരുന്നു ഫിലിപ്പീന്‍സുകാരിയായ അലക്സ് അറബിറ്റുമായി പ്രണയത്തിലായത്. പ്രണയത്തെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും പിള്ളയുടെ ചെറുമകന് വിവാഹം കഴിക്കുകയായിരുന്നു. ഇതാണ് വിഷ്ണുവിന് സ്വത്തുക്കള്‍ നല്‍കരുതെന്ന് എഴുതിവയ്ക്കാന്‍ പിള്ളയെ പ്രേരിപ്പിച്ച ഘടകം. വില്പത്രത്തില് തിരിമറി നടത്തി എംഎല്‍എ ഗണേശ്കുമാര്‍ സ്വത്തുക്കള്‍ തട്ടിയെടുത്തു എന്നാരോപിച്ച് ബാലകൃഷ്ണപിള്ളയുടെ മകളും ഗണേശിന്റെ മൂത്ത സഹോദരിയുമായ ഉഷാ മോഹന്‍ദാസ് രംഗത്ത് വന്നതോടെയാണ് സ്വത്ത് വിവരങ്ങള്‍ കഴിഞ്ഞ ദിവസം പു
റത്തുവന്നത്. മൂന്ന് മക്കള്‍ക്കും രണ്ട് ചെറുമക്കള്‍ക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിള്‍ ട്രസ്റ്റിനും സ്വത്തു വീതിച്ചു നല്‍കിയാണ് വില്പത്രം തയാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: