കണ്ണൂര്‍: ലോക്ഡൗണും കോവിഡ് വ്യാപനവും ജില്ലയിലെ പാര്‍ക്കുകള്‍ പലതും നാശത്തിന്റെ വക്കില്‍. കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ ലോക് ഡൗണില്‍ മാസങ്ങളോളം അടഞ്ഞുകിടന്ന പാര്‍ക്കുകളും ബീച്ചുകളും വൈറസ് രോഗത്തിന് അല്‍പ്പം ശമനമുണ്ടായപ്പോള്‍ തുറന്ന് തുടങ്ങിയിരുന്നു. ആള നക്കം അല്‍പ്പം വന്നു തുടങ്ങിയപ്പോഴാണ് വീണ്ടും രണ്ടാം തരംഗത്തിന്റെ വരവ്. ഇതോടെ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പുര്‍ണമായും പോലിസ് അടപ്പിച്ചു.
ഇതിന്റെ കൂടെ കാലം തെറ്റി വന്ന മഴയും ജില്ലയിലെ പാര്‍ക്കുകള്‍ ജീര്‍ണിക്കാനും നശിക്കാനും തുടങ്ങി. 2015 ഡിസംബര്‍ 18 നാണ് പയ്യാമ്പലം ബീച്ച് പാര്‍ക്ക് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തത് കോടികള്‍ മുടക്കി അത്യാധുനിക പാര്‍ക്കാണ് ഇവിടെ നിര്‍മ്മിച്ചത്. മനോഹരമായ പ്രവേശന കവാടം, കുട്ടികള്‍ക്കുള്ള കളി യുപകരണങ്ങള്‍, കാനായി കുഞ്ഞിരാമന്റെ അമ്മയും കുഞ്ഞും ശില്പം, കടല്‍ കാറ്റേറ്റ് അസ്തമയം കാണാന്‍ പ്രത്യേക ഇരിപ്പിടങ്ങള്‍, അത്യാധുനിക ഭക്ഷണശാല, ശൗചാലയം എന്നിവ തുടങ്ങി കെട്ടിലും മട്ടിലും പുതുമ നിറഞ്ഞതായിരുന്നു പയ്യാമ്പലം ബീച്ച് സീസണ് കാലത്ത് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും വിനോദസഞ്ചാരികളും കുടുംബങ്ങളും ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലായിരുന്നു നടത്തിപ്പുകാര്‍. പ്രവേശന ഫീസ് വാങ്ങിയാണ് ആളുകളെ പ്രവേശിപ്പിച്ചിരുന്നത്.സര്‍ക്കാരിന് നല്ല വരുമാനമുണ്ടായിരുന്ന ഈ പാര്‍ക്കില്‍ ഏതാനും ജീവനക്കാരും ജോലി ചെയ്തിരുന്നു.
എന്നാല്‍ കൊവിഡ് പടര്‍ന്നു പിടിച്ചതോടെ കഴിഞ്ഞ മാര്‍ച്ചുമുതല്‍ ഈ പാര്‍ക്കിന്റെ കഷ്ടകാലവും തുടങ്ങി. കളിയു പകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കാന്‍ തുടങ്ങി. പാര്‍ക്കില്‍ നിര്‍മ്മിച്ച അമ്മയും കുഞ്ഞും കാട് പിടിച്ച് കിടക്കുകയാണ് പാര്‍ക്കില്‍ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി. കവാടത്തിന് ഗേറ്റില്ലാത്തതിനാല്‍ തെരുവ് പശുക്കള്‍ കയറി മേയുകയാണ് ഇവിടെ പാര്‍ക്കിന്റെ പല ഭാഗങ്ങളിലും തെരുവ് നായ്ക്കള്‍ തമ്പടിച്ചിരിക്കുകയാണ്.കനായിയുടെ വിഖ്യാതമായ അമ്മയും കുഞ്ഞും പ്രതിമ കാടുമൂടി കാണാതായിട്ടുണ്ട്. ബാര്ക്കോയെന്ന സ്ഥാപനത്തിനാണ് പാര്‍ക്കിന്റെ അറ്റകുറ്റപ്പണിയുടെ ചുമതല എന്നാല്‍ കൊവിഡ് കഴിയാതെ പുനരുജ്ജി വനം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് പയ്യാമ്പലം ബീച്ചില്‍ അഡൈ്വഞ്ചര്‍ പാര്‍ക്ക് അടക്കം ഡിടിപിസി വിഭാവനം ചെയ്തിരുന്നു. വിനോദ സഞ്ചാരികളെ കൂടുതല്‍ ഇതുവഴി ആകര്‍ഷിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. ഒരു കോടി ചെലവുള്ള പദ്ധതിയുടെ എസ്റ്റിമേറ്റും ഇട്ടിരുന്നു. ഇതിന് സര്‍ക്കാര്‍ ഭരണാനുമതി്യുനല്കിയിരുന്നുവെങ്കിലും കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പ്രവൃത്തിയാരംഭിക്കാന്‍ കഴിയാത്ത അവസ്ഥയില്ആണ് ഡിടിപിസി അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: