കണ്ണൂര്‍: പുതിയതെരു-തലശ്ശേരി ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി അപകടങ്ങള്‍ പതിവായതോടെ കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ നാഷണല്‍ ഹൈവേയില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 312 ടാങ്കര്‍ ലോറികള്‍ പരിശോധിച്ചു. വിവിധ വാഹനങ്ങള്‍ക്ക് പിഴയായി 38750 രൂപ ചുമത്തി.
സിറ്റി പോലീസ് പരിധിയില്‍പ്പെട്ട ചാല, പുതിയതെരു, മേലെ ചൊവ്വ എന്നിവടങ്ങളില്‍ ഏതാനും നാളുകളായി ഗ്യാസ് ടാങ്കര്‍ ലോറികള്‍ അശ്രദ്ധമായി ഓടിച്ചതിനെ തുടര്‍ന്ന് നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുളളത്.. പോലീസിന്റെയും നാട്ടുകാരുടെയും ഫയര്‍ ആന്‍ഡ് റസ്ക്യു ടീമിന്റെയും അവസരോചിതമായ രക്ഷാ പ്രവര്‍ത്തനമാണ് വന്‍ ദുരന്തങ്ങള്‍ ഒഴിവായത്. ഇത്തരം അപകടങ്ങള്‍ തുടര്‍ച്ചയായതോടെ സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ഇളങ്കോവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കണ്ണൂര്‍ ജില്ലയിലെ നാഷണല്‍ ഹൈവേകളില്‍ പോലീസ് കര്‍ശന പരിശോധന ആംഭിച്ചത്.
ഗ്യാസ് വഹിച്ചു പോകുന്ന സമയത്ത് പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചു സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ പോലീസ് പരിശോധിച്ചു. അത്തരം വാഹനങ്ങളുടെ ഡ്രൈവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. സിറ്റി പോലീസ് പരിധിയിലെ കണ്ണപുരം, വളപട്ടണം, കണ്ണൂര്‍ ട്രാഫിക്, കണ്ണൂര്‍ ടൗണ്‍, എടക്കാട്, ധര്‍മ്മടം, തലശ്ശേരി, ന്യൂ മാഹി എന്നീ പോലീസ് സ്റ്റേഷന് പരിധികളിലെ നാഷണല്‍ ഹൈവേകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഗ്യാസ് ടാങ്കര്‍ ലോറികള്‍ ആണ് പരിശോധനക്ക് വിധേയമായത്.
കണ്ണപുരം 31, വളപട്ടണം 28, കണ്ണൂര്‍ ട്രാഫിക്, 92, കണ്ണൂര്‍ ടൗണ്‍ 15, എടക്കാട് 62, ധര്‍മ്മടം 23, തലശ്ശേരി 32, ന്യൂ മാഹി 29 ഗ്യാസ് ടാങ്കര്‍ ലോറികള്‍ പരിശോധിച്ചു, ഒരു വാഹനത്തില്‍ രണ്ടു ഡ്രൈവര്‍മാര്‍ നിര്‍ബന്ധമാണെങ്കിലും മീക്ക ഗ്യാസ് ടാങ്കര്‍ ലോറികളിലും ഒരാള്‍ മാത്രമേ ഉണ്ടാവാറുള്ളൂ. വാഹനങ്ങളില്‍ സൂക്ഷിക്കേണ്ട സുരക്ഷാ ഉപകരണങ്ങള്‍ മിക്കവാറും വാഹനങ്ങളില്‍ ഉണ്ടാവാറില്ല. തുടര്‍ദിവസങ്ങളിലും ഗ്യാസ് ടാങ്കര്‍ ലോറികളിലെ പരിശോധന കര്‍ശനമായി നടപ്പാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: