ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറയുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയാണ്. 24 മണിക്കൂറിനിടെ 2,59,591 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,60,31,991 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച്് ചികിത്സയില്‍ കഴിയുന്നത്.
രോഗമുക്തി നേടുന്നവരുടെ എണ്ണവും തുടര്‍ച്ചയായി വര്‍ധനവില്‍ തന്നെയാണ്. 3,57,295 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,60,31,991 പേര് ഇതുവരെ രോഗമുക്തി നേടി. രാജ്യത്ത് കഴിഞ്ഞ ദിവസം 4,209 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് മരണം 2,91,331 ആയി.
അതിനിടെ കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിക്കുന്നത് രാജ്യത്തിന് ആശങ്കയാകുന്നുണ്ട്. നിലവില്‍ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: