തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത് രാഹുകാലം കഴിഞ്ഞ്. ദൈവത്തിലും ജ്യോത്സ്യത്തിലും വിശ്വാസമില്ലാത്ത ഇടതു സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തെരഞ്ഞെടുത്ത ദിവസവും സമയവും ഭാരതീയ ജ്യോതിശാസ്ത്രപ്രകാരം. കന്നി ലഗ്നമായതിനാല് തന്നെ നല്ല സമയമാണ്. കൂടാതെ കേസരി യോഗവും.
മെയ് ഉച്ചകഴിഞ്ഞ് മൂന്നു മണിവരെയാണ് രാഹുകാലം. പിണറായി മന്ത്രിസഭ ഉച്ചയ്ക്ക് 3.30നാണ് സത്യപ്രതിജ്ഞയ്ക്കായി തെരഞ്ഞെടുത്തത്. പ്രത്യയശാസ്ത്രം മാത്രം വിശ്വാസിക്കുന്നവര്‍ എന്ന് വാദിക്കുമ്പോഴും മുന്‍കാല അനുഭവങ്ങള്‍ മുന്നില്‍ നില്ക്കുന്നതിനാലാകും സമയവും രാശിയും നോക്കാന്‍ നിര്‍ബന്ധിതരായത്. മംഗളകാര്യത്തിന് കൂടുതല്‍ നല്ല ദിവസങ്ങള്‍ വേറെ ഉണ്ടെങ്കിലും എത്രയും വേഗം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കേണ്ടതുണ്ട്. അതുകൊണ്ടാകാം ഈ ദിവസം തെരഞ്ഞെടുത്തത്.
മുഹൂര്‍ത്തത്തിലും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. സാധാരണയായി ഏറ്റവും കുറഞ്ഞ ദോഷമുള്ളതും, അധികഗുണങ്ങളുള്ളതുമായ മുഹൂര്‍ത്തം സ്വീകരിക്കുകയാണ് പതിവ്. ഇന്നലെ മകം നക്ഷത്രം-വൈകിട്ട് 3.57.10 വരെയായിരുന്നു. ഇത് ബലമുള്ള കേസരിയോഗമുള്ള മുഹൂര്‍ത്തമാണ്. അതായത് സിംഹത്തെ പോലെ ശത്രുക്കളെ ഹനിക്കാനും യശസോടുകൂടി ദീര്‍ഘകാലം നിലനില്ക്കാനും സാധിക്കും. എന്നിരുന്നാലും ദോഷവും ഈ മുഹൂര്‍ത്ത സമയത്തില്‍ പ്രവചിക്കുന്നുണ്ട്. മന്ത്രിസഭ എന്നത് ഒരു പങ്കാളിത്തസഭയായതുകൊണ്ടുതന്നെ ശലാകാവേധമുള്ള മുഹൂര്‍ത്തമായാല്‍ അത് ദോഷപ്രദമായി ഭവിക്കാനും കോടതി കയറാനുമുള്ള സാധ്യത കല്‍പ്പിക്കുന്നുണ്ട്. ഏകാര്ഗ്ഗളദോഷവുമുള്ളതിനാല് സാമ്പത്തിക ബുദ്ധിമുട്ടും അനുഭവപ്പെടാം. കന്നി ലഗ്നത്തിന്റെ 12ലാണ് ചന്ദ്രന് അതു കൊണ്ടു തന്നെ ദൈവാദീനവും കുറവാണെന്നും ജ്യോതിശാസ്ത്രത്തില്‍ പറയുന്നു.
ഒന്നാം പിണറായി സര്‍ക്കാര്‍ 2016 മെയ് 25ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സമയം ശുഭകരമല്ലെന്ന് ജ്യോതിഷികള്‍ പ്രവചിച്ചിരുന്നു. സമാനമായ അനുഭവമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം മന്ത്രിസഭയ്ക്ക് ഉണ്ടായത്. അതുകൊണ്ടാകാം ഇക്കുറി ജ്യോതിഷപ്രകാരം സത്യപ്രതിജ്ഞയ്ക്ക് സമയം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: