വെളുത്തവാവു കഴിഞ്ഞ് വരുന്ന പതിനഞ്ചാം നാളിലാണ് അമാവാസി. സൂര്യപ്രകാശം തെല്ലും പ്രതിഫലിപ്പിക്കാതെ അന്ന് പിതൃക്കളെ പ്രീതിപ്പെടുത്താനായി വ്രതമെടുക്കുന്നത് ഉത്തമമാണ്. അമാവാസി നാളില്‍ അദൃശ്യമാകുന്ന ചന്ദ്രപ്രകാശമത്രയും പിതൃക്കളുടെ ആത്മാക്കള്‍ക്ക് ലഭിക്കുന്നുവെന്നാണ് വിശ്വാസം.
ഒരിക്കലൂണ് എടുത്തുവേണം വ്രതമനുഷ്ഠിക്കാന്‍. സമുദ്രസ്നാനം നടത്തിയ ശേഷം അച്ഛനും അമ്മയും അവരുടെ പിതൃപരമ്പരകളും ഉള്‍പ്പെടെയുള്ളവര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ അവര്‍ക്കെല്ലാമായി തിലതര്പ്പണത്തോടെ ശ്രാദ്ധകര്‍മങ്ങള്‍ ചെയ്യണം. അമാവാസി വ്രതമെടുത്താല്‍ അത് ആ വംശപരമ്പരയുടെ ക്ഷേമൈശ്വര്യങ്ങള്ക്ക് നിദാനമാകും.
ആയുസ്സും ധനാഗമമവും സദ്സന്തതി പരമ്പരയും ഉണ്ടാവും.
കര്‍ക്കിടകമാസത്തിലാണ് ദക്ഷിണായനകാലം ആരംഭിക്കുന്നത്. ദക്ഷിണായനത്തിലെ ആദ്യ അമാവാസിയായി വരുന്ന കര്‍ക്കിടക അമാവാസിയാണ് പിതൃപ്രീതിക്ക് സവിശേഷമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: