ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിക്കെതിരെ പുതിയ ആരോപണവുമായി മുന്‍ ഇന്ത്യന്‍ കോച്ചും മുന്‍ ഓസീസ് താരവുമായ ഗ്രെഗ്ചാപ്പല്‍. തന്റെ കളി മെച്ചപ്പെടുത്താന്‍ കഠിനാദ്ധ്വാനം ചെയ്യാന്‍ ഗാംഗുലി തയ്യാറായിരുന്നില്ലെന്ന്് ചാപ്പല്‍ ആരോപിച്ചു.
ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമില്‍ തുടര്‍ന്ന് കാര്യങ്ങളൊക്കെ തന്റെ നിയന്ത്രണത്തിലാക്കാനാണ് ഗാംഗുലി ആഗ്രഹിച്ചത്. കളി മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിന് ഒരു താല്പ്പര്യവുമില്ലായിരുന്നെന്ന് ചാപ്പല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകണമെന്ന് ഗാംഗുലി തന്നോട് അഭ്യര്‍ഥിച്ചിരുന്നു. മറ്റ് പല സ്ഥലങ്ങളില്‍ നിന്ന് ഓഫര്‍ ഉണ്ടായിരുന്നു. എന്നാല്‍ ജോണ്‍ ബുക്കാനന് ഓസ്ട്രേലിയന്‍ കോച്ചായി തുടരുന്നതിനാല്‍ ഇന്ത്യയുടെ പരിശീലകനാകാന്‍ തീരുമാനിക്കുകയായിരുന്നു.
സീനിയര്‍ താരങ്ങളായ സച്ചിന് ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവര്‍ക്കൊപ്പം ജോലി ചെയ്യുന്നത് കടുത്ത വെല്ലുവിളിയായിരുന്നെന്ന് ചാപ്പല്‍ പറഞ്ഞു. 2005 -ാണ് ചാപ്പല്‍ ഇന്ത്യന്‍ പരിശീലകനായത്. അന്ന് മുതല്‍ ഗാംഗുലിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഒടുവില്‍ ഗാംഗുലിക്ക് ടീമില്‍ സ്ഥാനം നഷ്ടമായി. 2007 ല്‍ ലോകകപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്ന്് ചാപ്പലിന്റെ തൊപ്പി തെറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: