ലണ്ടന്‍: നിര്‍ണായക മത്സരത്തില്‍ ബേണ്‍ലിയെ മടക്കമില്ലാത്ത മൂന്ന്് ഗോളുകള്‍ക്ക് മുക്കി ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ സജീവമാക്കി. അതേസമയം ആസ്റ്റണ്‍ വില്ലയോട്് തോറ്റ ടോട്ടനത്തിന്റെ യൂറോപ്പ ലീഗ് പ്രതീക്ഷകള്‍ മങ്ങി.
റോബര്‍ട്ടോ ഫിര്‍മിനോ, നതാനിയല്‍ ഫിലിപ്പ്സ്, അലെക്സ് ചേംബര്ലെയ്ന് എന്നിവരുടെ ഗോളുകളിലാണ് ലിവര്‍പൂള്‍ വിജയം നേടിയത്. ഈ വിജയത്തോടെ ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മുപ്പത്തിയേഴ് മത്സരങ്ങളില്‍ 66 പോയിന്റായി. ലെസ്റ്റര്‍ സിറ്റിക്കും മുപ്പത്തിയേഴ് മത്സരങ്ങളില്‍ 66 പോയിന്റ് ഉണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലുള്ള അവര്‍ അഞ്ചാം സ്ഥാനത്താണ്്്്.
ലീഗിലെ അവസാന മത്സരത്തില്‍ ലിവര്‍പൂള്‍ ഞായറാഴ്ച സ്വന്തം തട്ടകത്തില്‍ ക്രിസ്റ്റല്‍ പാലസിനെ നേിരടും. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാന്‍ യോഗ്യത ലഭിക്കും.
ആസ്റ്റണ്‍ വില്ല ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഹാരി കെയ്നിന്റെ ടോട്ടനത്തെ തോല്‍പ്പിച്ചത്. റെഗ്യൂലോണിന്റെ സെല്‍ഫ് ഗോളാണ് ടോട്ടനത്തിന് തിരിച്ചടിയായത്. ഇരുപതാം മിനിറ്റിലാണ് ടോട്ടനം സെല്‍ഫ് ഗോള്‍ വഴങ്ങിയത്. ആസ്റ്റണ്‍ വില്ലയ്്ക്കായി വാറ്റ്കിന്‍സ് ഒരു ഗോള്‍ നേടി. ബെര്ജ്വിന്നാണ് ടോട്ടനത്തിന്റെ ഏക ഗോള്‍ കുറിച്ചത്.
ഈ തോല്‍വിയോടെ ടോട്ടനം മുപ്പത്തിയേഴ് മത്സരങ്ങളില്‍ 59 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്് ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: