കോട്ടയം : മുംബൈയില്‍ കഴിഞ്ഞ ദിവസമുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ കോട്ടയം പൊന്‍കുന്നം ചിറക്കടവ് സ്വദേശിയും. ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകന് സസിന് ഇസ്മയില്‍ (29) ആണ് മരിച്ചത്. ടൗട്ടേ ചുഴലിക്കാറ്റിനെതുടര്‍ന്ന് അറബിക്കടലില്‍ അപകടത്തില്‍ പെട്ട പി 305 നമ്പര്‍ ബാര്‍ജിലായിരുന്നു സസിന്. ഒഎന്‍ജിസിയില്‍ പ്രോജക്ട് എഞ്ചിനീയറായിരുന്നു. മൂന്നുവര്‍ഷം മുമ്പ് ജോലിയില്‍ പ്രവേശിച്ച സസിന് മൂന്നുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. സില്‍വി ഇസ്മയിലാണ് അമ്മ. സഹോദരങ്ങള്‍: സിസിന, മിസിന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: