കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കളക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനകളില്‍ 27 കേസുകള്‍ക്ക് പിഴ ചുമത്തി.
കുന്നത്തൂര്‍ താലൂക്കിലെ നെടിയവിള, ഭരണിക്കാവ്, ശാസ്താംകോട്ട, ചക്കുവള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലു കേസുകള്‍ക്ക് പിഴ ഈടാക്കി. 68 കേസുകള്‍ക്ക് താക്കീത് നല്കി. താലൂക്കിലെ മെഡിക്കല്‍ സ്റ്റോറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പള്‍സ് ഓക്സീമീറ്ററുകള്‍ ബില്ല് നല്‍കാതെ വില്‍പ്പന നടത്തിയതായി കണ്ടെത്തി. കൊട്ടാരക്കരയിലെ കരീപ്ര, കൊട്ടാരക്കര, മൈലം, നിലമേല്‍, പൂയപ്പള്ളി, വെളിയം, ചടയമംഗലം, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകള്‍ക്ക് പിഴയീടാക്കി. 109 പേര്‍ക്ക് താക്കീത് നല്കി. പത്തനാപുരത്തെ പുന്നല, പിറവന്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ടു കേസുകള്‍ക്ക് താക്കീത് നല്കി. തഹസീല്‍ദാര്‍ സജി.എസ്.കുമാര്‍ പരിശോധനകള്‍ക്ക് നേതത്വം നല്കി.
പുനലൂരില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിജയലക്ഷ്മിയും കരുനാഗപ്പള്ളിയില്‍ തഹസീല്‍ദാര്‍ കെ. ജി. മോഹനനും നേതൃത്വം നല്കി. കൊല്ലത്ത് നടത്തിയ പരിശോധനയില്‍ ഒരു കേസിന് പിഴയീടാക്കി. മൂന്നെണ്ണത്തിന് താക്കീത് നല്കി. പള്ളിമുക്ക്, പോളയത്തോട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. തഹസീല്‍ദാര്‍ വിജയന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ദേവരാജന്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: