കോഴിക്കോട്: കേന്ദ്ര സര്‍വ്വകലാശാല സര്‍വ്വീസ് ചട്ടം ലംഘിച്ചതിന് സസ്പെന്‍ഷനിലായ അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് അനുകൂലമായി വ്യാജ പ്രചാരണവുമായി ഇടതു ജിഹാദി സംഘങ്ങള്‍. ഭാരതത്തെ ഫാസിസ്റ്റ് രാഷ്ട്രമായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചിത്രീകരിച്ച കേരള കേന്ദ്ര സര്‍വകലാശാലാ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ അന്വേഷണവിധേയമായി സര്‍വ്വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു. നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തതെന്നാണ് സിപിഎമ്മും ജിഹാദിസംഘങ്ങളും ഒരുവിഭാഗം മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്.
എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസില്‍ സായുധസമരത്തിന് അനുകൂലമായി സംസാരിച്ചതടക്കമുള്ള വസ്തുതകള്‍ ഇവര്‍ ബോധപൂര്‍വ്വം മറച്ചുവയ്ക്കുകയാണ്. ഭാരതം ഫാസിസ്റ്റ് രാഷ്ട്രമായി മാറിയെന്നായിരുന്നു അദ്ധ്യാപകന്റെ കണ്ടെത്തല്‍. ഇതില്‍ നിന്ന് മോചനം നേടാന്‍ വിശാല ലിബറല്‍ സഖ്യം ഉണ്ടാകണമെന്നും അതിന് 1934 ലെ ഫ്രഞ്ച് ജനതയുടെ സായുധസമരത്തിന് സമാനമായ പ്രതിഷേധമാകാമെന്നും ക്ലാസില്‍ അദ്ധ്യാപകന് വിവരിച്ചിരുന്നു. ടാറ്റായെ പോലെയുള്ള മുതലാളിത്ത ശക്തികളെയും ഇതിന് ഉപയോഗിക്കാമെന്നും ഇവര്‍ ന്യൂനപക്ഷമായ പാഴ്സി വിഭാഗത്തില്‍പെട്ടതാണെന്നും അദ്ധ്യാപകന് വിവരിക്കുന്നു.
നരേന്ദ്ര മോദി സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ സായുധസമരം വരെയാകാമെന്ന അദ്ധ്യാപകന്റെ ഓണ്‍ലൈന്‍ ക്ലാസിനെ അക്കാദമിക സ്വാതന്ത്ര്യമായാണ് ഇടത് ജിഹാദി സംഘങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഒന്നാം വര്‍ഷ എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍ ആന്‍ഡ് പൊളിറ്റിക്സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസിലാണ് ഭാരതത്തെ ഫാസിസ്റ്റ് രാഷ്ട്രമായി ചിത്രീകരിച്ച വിവാദ പരാമര്‍ശമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ പഠനകുറിപ്പിലും ഭാരതം 2014 ന് ശേഷം ഫാസിസ്റ്റ് ഭരണത്തിലാണെന്നായിരുന്നു അദ്ധ്യാപകന് വ്യക്തമാക്കിയത്. ഫാസിസം, നാസിസം എന്നതിനെകുറിച്ചുള്ള ക്ലാസിലാണ് അദ്ധ്യാപകന് തന്റെ വിദ്വേഷരാഷ്ട്രീയം വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്. ക്ലാസ് വിവാദമായതിനെ തുടര്‍ന്ന് സര്‍വ്വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അക്കാദമിക് ഡീന്‍ പ്രൊഫ.കെ.പി. സുരേഷ് ചെയര്‍മാനാ
യ അന്വേഷണ സമിതിയില്‍ കണ്ട്രോളര് ഡോ.എം. മുരളീധരന് നമ്പ്യാര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ് വിഭാഗത്തിലെ പ്രൊഫ.എം.എസ്. ജോണ്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. ഇവര്‍ നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തത്. പഠനക്കുറിപ്പിലും ക്ലാസിലും അദ്ധ്യാപകന് നല്കിയ ഉദാഹരണങ്ങള്‍ തെറ്റാണെന്ന് അന്വേഷണ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. സായുധസമരത്തെ അനുകൂലിച്ചത് സര്‍വ്വീസ് ചട്ടലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
വിദ്യാഭ്യാസ വികാസ കേന്ദ്രം ദക്ഷിണേന്ത്യ സംയോജക് എ. വിനോദ് നല്കിയ പരാതിയെ തുടര്‍ന്നാണ് സര്‍വ്വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടത്. എബിവിപി, ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം തുടങ്ങിയ സംഘടനകള്‍ അദ്ധ്യാപകന്റെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: