വിക്ടോറിയ: ഭൂരിഭാഗം പേര്‍ക്കും വാക്സിന് നല്കിയ സീഷെല്‍സില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം. സീഷെല്‍സിലെ മാത്രമല്ല, ലോകാരോഗ്യസംഘടനയിലെയും ആരോഗ്യവിദഗ്ധര്‍ക്ക് ചോദ്യചിഹ്നമാവുകയാണ് ഈ ദ്വീപ് രാഷ്ട്രം.
മറ്റ് രാഷ്ട്രങ്ങള്‍ വാക്സിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍, സീ ഷെല്‍സ് രാജ്യത്തെ 61.4 ശതമാനം പേരെ സീഷെല്‍സ് വാക്സിന് നല്കിക്കഴിഞ്ഞിരുന്നു. പക്ഷെ കോവിഡിനെ തുരത്താന്‍ അതൊന്നും പോരായിരുന്നു.
കഴിഞ്ഞ മാസം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ദ്വീപ് രാഷ്ടത്തില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. 98,000 പേര് മാത്രം ജനസംഖ്യയുള്ള ഈ രാഷ്ട്രത്തില്‍ ഇപ്പോള്‍ 2700 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയാണ്. ഇതില്‍ 33 ശതമാനം പേരും വാക്സിന് എടുത്തവരാണെന്ന് സീഷെല്‍സ് ആരോഗ്യമന്ത്രി പെഗ്ഗി വിഡൊറ്റ് വിശദീകരിക്കുന്നു. ഇതോടെ സ്കൂളുകള്‍ അടച്ചു. സ്പോര്‍ട്സ് രംഗത്തെ പ്രവര്‍ത്തനങ്ങളും നിര്ത്തിവവെച്ചു. ബാറുകള്‍, റസ്റ്റോറന്റുകള്‍, കടകള്‍ എന്നിവ അടച്ചു.
ഇത് വാക്സിന് കൊണ്ട് മാത്രം ഒരു രാജ്യത്തെ കോവിഡ് മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ കഴിയില്ലെന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് പറയുന്നു. ടൂറിസത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന രാജ്യമായ സീഷെല്‍സ് ജനവരിയില്‍ തന്നെ വാക്സിന് കുത്തിവെപ്പ് തുടങ്ങിയിരുന്നു. ചൈനയില്‍ നിന്നുള്ള സീനോഫാം ആണ് ഇതുവരെ കുത്തിവെച്ച 60 ശതമാനം പേര്‍ക്കും നല്‍കിയത്. ബാക്കി 40 ശതമാനം ഇന്ത്യയില്‍ നിന്നുള്ള കോവാക്സിനാണ് കുത്തിവെച്ചത്.
സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ മൈക്കേല്‍ ഇസെഡ്. ലിന് പറയുന്നത് ഏത് വാക്സിനെടുത്താലും അവയുടെ ഫലപ്രാപ്തി 20 ശതമാനം മാത്രമാണെന്നാണ് വാദിക്കുന്നത്. അതുകൊണ്ട് തന്നെ വാക്സിന് എടുത്തവരെ വീണ്ടും കോവിഡ് ബാധി്ച്ചാല് അതിശയിക്കേണ്ടതില്ലന്നും അദ്ദേഹം പറയുന്നു. അതേ സമയം വാക്സിന് എടുത്തവരുടെ മേലുള്ള രോഗത്തിന്റെ മാരകശേഷി കുറവായിരിക്കുമെന്നതാണ് ഏക ആശ്വാസമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: