ന്യൂദല്‍ഹി: കൊറോണയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കുപ്രചാരണം നടത്താനും ജനിതക മാറ്റം വന്ന വൈറസിനെ മോദിയുടെ പേരിട്ടു വിളിച്ച് പ്രധാനമന്ത്രിയെ അപഹസിക്കാനും കോണ്‍ഗ്രസ് നിര്‍ദ്ദേശം. അണികള്‍ക്കും നേതാക്കള്‍ക്കും സോഷ്യല്‍ മീഡിയയിലെ പോരാളികള്‍ക്കും നല്കിയ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം. ഒപ്പം പല സംസ്ഥാനങ്ങളിലും ചികിത്സ അട്ടിമറിക്കാന്‍ ഉതകുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ആസൂത്രിമായി മോദിയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ് ലക്ഷ്യം.
പ്രാദേശിക നേതാക്കളുമായി ചേര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിചയമുള്ള ആശുപത്രികളിലും മറ്റും കിടക്കകളും മറ്റു സൗകര്യങ്ങളും തന്ത്രത്തില്‍ തടഞ്ഞിടാനും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നവര്‍ക്ക് അത് നല്കിക്കാനുമാണ് കോണ്‍ഗ്രസിന്റെ ടൂള്‍ കിറ്റിലെ ഒരു നിര്‍ദ്ദേശം.
സാമൂഹ്യമാധ്യമ സംഘങ്ങളെ ഒരുക്കുക. മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് തങ്ങളുടെ സന്ദേശങ്ങള്‍ക്കും മറ്റും കഴിയുന്നത്ര പ്രചാരണം നല്കിക്കുക, കോണ്‍ഗ്രസിന്റെ സമൂഹ്യ മാധ്യമം അക്കൗണ്ടുകള്‍ വഴി വരുന്ന സഹായാഭ്യര്‍ഥനകള്‍ മാത്രം സ്വീകരിക്കുക, അവര്‍ക്ക് സഹായം എത്തിക്കുക. മാധ്യമപ്രവര്‍ത്തകരുടെയും മറ്റും സഹായ അഭ്യര്‍ത്ഥനകള്‍ക്ക് മുന്‍ഗണന നല്‍കുക എന്നിങ്ങനെ നിരവധി നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.
മോദിയുടെ പ്രതിച്ഛായ തകര്‍ക്കണം
കൊറോണ പ്രതിസന്ധിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ തകര്‍ന്നിട്ടില്ല. മോദിയുടെ പ്രതിച്ഛായ തകര്‍ക്കാനും ജനകീയത ഇടിച്ചുതാഴ്ത്താനും ലഭിച്ച അവസരമാണിത്. സാമൂഹ്യ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രസുകാര്‍ക്കുള്ള സന്ദേശത്തില്‍ പറയുന്നു.
മോദി കൊേറാണ പ്രതിസന്ധി മോശമായി കൈകാര്യം ചെയ്തതായി പ്രചരിപ്പിക്കുക. ഇതിലേക്ക് അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധ തിരിക്കുക. വിദേശ മാധ്യമപ്രവര്‍ത്തകരുമായി ചേര്‍ന്ന് വിദേശ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നല്കിക്കുക, അവരെ ഇത്തരം വാര്‍ത്തകള്‍ നല്കാന് പ്രേരിപ്പിക്കുക. ശവസംസ്ക്കാരത്തിന്റെയും മൃതദേഹങ്ങളുടെയും നാടകീയമായ ചിത്രങ്ങള്‍ കഴിയുന്നത്ര പ്രചരിപ്പിക്കുക. വിദേശ മാധ്യമങ്ങള്‍ ഇത് ചെയ്തു കഴിഞ്ഞു.മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രാദേശികമായി ഇതിന് സഹായങ്ങളും സൗകര്യങ്ങളും ചെയ്തു നല്‍കുക. ഇത് റിപ്പോര്‍ട്ടുകള്‍ പര്‍വ്വതീകരിക്കാന്‍ അവര്‍ക്ക് ഉപകാരമാകും. ചര്‍ച്ചകളിലും മറ്റും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള, മോദിയെ മോശക്കാരനാക്കാന്‍ ഉതകുന്ന പദങ്ങള്‍ ഉപയോഗിക്കുക, അത്തരം പദങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കും.
ജനിതക മാറ്റം വന്ന വൈറസിനെപ്പറ്റി പറയുമ്പോഴൊക്കെ ഇന്ത്യന്‍ വകഭേദം എന്ന് ഉപയോഗിക്കുക, സാമൂഹ്യമാധ്യമങ്ങളില്‍, ജനിതക മാറ്റം വന്ന വൈറസിനെപ്പറ്റി പറയുമ്പോള്‍ മോദി വകഭേദം എന്ന് വിളിക്കുക. അമിത് ഷായെ കാണാനില്ല, ജയശങ്കര്‍ ക്വാറന്റൈനില്‍, തഴയപ്പെട്ട രാജ്നാഥ് സിങ്ങ് എന്നൊക്കെ പ്രയോഗിക്കുക, വൈകാരികമായ കാര്യങ്ങള്‍ അടങ്ങിയ കത്തുകള്‍ ഇടക്കിടക്ക് മോദിക്ക് അയയ്ക്കുക, എന്നിങ്ങനെ തുടരുന്നു നിര്‍ദ്ദേശങ്ങള്‍.
ഒരു തരത്തിലും മോദിയുടെ ജനകീയത തകര്‍ക്കാന്‍ കഴിയുന്നില്ലെന്ന് കണ്ടെത്തിയതിനാലാണ്, കുപ്രചാരണം അഴിച്ചുവിട്ടും, മാധ്യമപ്രവര്‍ത്തകരെ വശത്താക്കിയും മോദിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കോണ്‍ഗ്രസ് അണികള്‍ക്ക് ഉപദേശം നല്‍കിയത്. കോണ്‍ഗ്രസിന്റെ ടൂള്‍ കിറ്റിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധങ്ങളും ഉയര്‍ന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: