തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന്. രാവിലെ എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. വകുപ്പ് വിഭജനം സംബന്ധിച്ച് ഇതില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിപിഎം മന്ത്രിമാരുടെ വകുപ്പുകളായിരിക്കും ആദ്യം തീരുമാനിക്കുക. വ്യവസായം,ധനകാര്യം, ആരോഗ്യം,വിദ്യാഭ്യാസം,പൊതുമരാമത്ത് എന്നീ വകുപ്പുകള്‍ അരാ#ക്ക് നല്‍കുമെന്നത് നിര്‍ണ്ണായകമായിരിക്കും. ഇതോടൊപ്പം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് ഏത് വകുപ്പ് കൊടുക്കുമെന്നതും എല്ലാവരും ഉറ്റ് നോക്കുന്നതാണ്. ഒരു മന്ത്രി സ്ഥാനം മാത്രമായതിനാല്‍ സുപ്രധാന വകുപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വനം വകുപ്പ് സിപിഐ തിരിച്ചു നല്‍കിയിട്ടുണ്ട്. പകരം നല്കുന്ന വകുപ്പ് ഏതൊക്കെയെന്നതും തീരുമാനിക്കേണ്ടതുണ്ട്. ഒറ്റ മന്ത്രിമാരുള്ള മറ്റ് സഖ്യ കക്ഷികളും നല്ല പ്രതീക്ഷയിലാണ്. ആദ്യമായി മന്ത്രി സഭയിലെത്തിയ ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് ഏതൊക്കെ വകുപ്പുകള്‍ എന്നതും ശ്രദ്ധേയമാണ് സിപിഎം തീരുമാനതിന് ശേഷം സിപിഐ നേതൃത്വവുമായി കൂടിയാലോചിച്ചായിരിക്കും പാര്‍ട്ടി അവസാന തീരുമാനത്തിലെത്തുക.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം വി ഗോവിന്ദന് കെ രാധാകൃഷ്ണന് ഒപ്പം സെക്രട്ടേറിയറ്റ് അംഗമായ പി രാജീവ് ഇവര്‍ക്ക് മൂന്നു പേര്‍ക്കും പ്രധാന വകുപ്പുകള്‍ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ആരോഗ്യവകുപ്പ് ആര്്ക്ക് നല്‍കും എന്നതും നിര്‍ണ്ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: