റോം: റോബര്‍ട്ട് മന്‍സിനി 2026 വരെ ഇറ്റലിയുടെ ഫുട്ബോള്‍ പരിശീലകനായി തുടരും. മാന്‍സിനിയുടെ കരാര്‍ നീട്ടിയതായി ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു. അടുത്ത രണ്ട് ലോകകപ്പിലും മന്‍സിനിയുടെ ശിക്ഷണത്തിലാണ് ഇറ്റലി ഇറങ്ങുക.
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നതിന് ആഴ്ചകള്‍ ശേഷിക്കെയാണ് മന്‍സിനിയുടെ കരാര്‍ പുതുക്കികൊണ്ടുള്ള അറിയിപ്പ് വന്നത്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ഇറ്റലി തുര്‍ക്കിയുമായി ഏറ്റുമുട്ടും. റോമിലാണ് ഈ മത്സരം.
ഗിയാന്‍ പീറോ വെന്ടൂറയുടെ ശിക്ഷണത്തില്‍ ഇറ്റലി 2018 ലെ ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിയാതെപോയതിനെ തുടര്‍ന്നാണ് മന്‍സിനിയെ ഇറ്റലിയുടെ മുഖ്യ പരിശീലകനായി നിയമിച്ചത്. മന്‍സിനിയുടെ ശിക്ഷണത്തില്‍ കളിച്ച ഇറ്റലി പത്ത് വിജയങ്ങള്‍ സ്വന്തമാക്കിയാണ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്്.
നേഷന്‍സ് ലീഗ് സെമിഫൈനല്‍ മത്സരങ്ങള്‍ ഒക്ടോബറില്‍ ഇറ്റലിയില്‍ നടക്കും. ഇറ്റലി സ്പെയിനെയും ഫ്രാന്‍സ് ബെല്‍ജിയത്തെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: