ജോഹന്നസ്ബര്‍ഗ്: 2011 ലെ ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്ക പുറത്തായതിനെ തുടര്‍ന്ന് തനിക്കും ഭാര്യക്കും എതിരെ വധ ഭീഷണി ഉണ്ടായിരുന്നതായി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന് ഫാ ഡു പ്ലെസിസ്. ധാക്കയിലെ മിര്‍പൂര്‍ സ്്്റ്റേഡിയത്തില് നടന്ന സെമിഫൈനലില്‍ ദക്ഷിണാഫ്രിക്ക 49 റണ്‍സിനാണ് ന്യൂസിലന്‍ഡിനോട് തോറ്റത്.
മത്സരത്തിനുശേഷം തനിക്കും ഭാര്യക്കും എതിരെ വധഭീഷണിയുണ്ടായി. വളരെ നിന്ദ്യമായ ചില കാര്യങ്ങള്‍ ഭീഷണിക്കത്തിലുണ്ടായിരുന്നു. അതൊന്നും ആവര്ത്തിക്കുന്നില്ലെന്ന്്് ഡു പ്ലെസിസ് അഭിമുഖത്തില്‍ പറഞ്ഞു.
സെമിഫൈനലില്‍ ഡാനിയല്‍ വെട്ടോറി നയിച്ച ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 221 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്ക 172 റണ്‍സ് ഓള് ഔട്ടായി. തന്റെ പത്താം ഏകദിനം കളിച്ച ഡു പ്ലെിസിസ് 36 റണ്‍സ് എടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: