ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബ് ടോട്ടനത്തിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ ഈ സീസണിന് ഒടുവില്‍ ക്ലബ്ബ് വിടുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ യൂറോ കപ്പിന് മുമ്പ് ക്ലബ്ബ് വിടാനുള്ള താല്‍പ്പര്യം അധികൃതരെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ടോട്ടനത്തിനായി ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടും ടീമിന് പ്രധാന ട്രോഫികളൊന്നും നേടാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കൂടിയായ ഹാരി കെയ്ന്‍ ക്ലബ്ബ്് വിടുന്നത്്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്് , മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകള്‍ കെയ്നെ നോട്ട മിടുന്നതായി റിപ്പോര്‍ട്ടുണ്ട്.
സീസണിന്റെ ഈ അവസാന വേളിയില്‍ ഹാരി കെയ്ന്‍ ക്ലബ്ബ് വിടാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതില്‍ രോഷാകുലരാണ് ടോട്ടനം. എല്ലാ കളിക്കാരും അവസാന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രീമിയര്‍ ലീഗില്‍ ടോപ്പ്് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരത്തിനായുള്ള മത്സരത്തില്‍ ഹാരി കെയ്ന്‍ മുന്‍ നിരയിലുണ്ട്. ഈ സീസണില്‍ രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെ 22 ഗോളുകള്‍ നേടിയ ഹാരി കെയ്ന്‍ ലിവര്‍പൂളിന്റെ മുഹമ്മദ് സലയ്ക്കൊപ്പം ഗോളടിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. നേരത്തെ രണ്ട് തവണ ടോപ്പ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം നേിടിയിട്ടുണ്ട്.
2008 നുശേഷം വമ്പന്‍ ടൂര്‍ണമെന്റില്‍ കീരടം നേടാന്‍ ടോട്ടനത്തിന് അവസരം ലഭിച്ചതാണ്. എന്നാല്‍ കഴിഞ്ഞ മാസം നടന്ന ലീഗ് കപ്പിന്റെ ഫൈനലില്‍ അവര്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റു.
ഇത്തവണ ഡിസംബര്‍ വരെ ടോട്ടനം പ്രീമിയര്‍ ലീഗില്‍ മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് പിന്നാക്കം പോയി. മുപ്പത്തിയാറ് മത്സരങ്ങളില്‍ 59 പോയിന്റുള്ള ടോട്ടനം നിലവില്‍ ആറാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കെ നാലാം സ്ഥാനത്തേക്ക്് ഉയര്‍ന്ന് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ അവര്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: