കൊച്ചി: പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന് 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ അറ്റാദായം 45.11 ശതമാനം വര്‍ധിച്ച് 1010 കോടി രൂപയിലെത്തി. 2557 കോടി രൂപയാണ് വാര്‍ഷിക അറ്റാദായം. 136.40 ശതമാനം വര്‍ധനയാണ് നാലാം പാദത്തിലെ പ്രവര്‍ത്തന ലാഭത്തില്‍ ഉണ്ടായത്.
വാര്‍ഷിക പ്രവര്‍ത്തന ലാഭം 55.93 ശതമാനം വര്‍ധിച്ച് 20,009 കോടി രൂപയിലെത്തി. പലിശ ഇതര വരുമാനം 40.75 ശതമാനം വര്‍ധിച്ച് 15,285 കോടി രൂപയിലെത്തി. കറന്റ് അക്കൗണ്ട് ആന്റ് സേവിങ്സ് അക്കൗണ്ട് നിക്ഷേപം 13.95 ശതമാനം വര്‍ധിച്ച് 3,30,656 കോടി രൂപയായി. 3.82 ശതമാനമാണ് അറ്റ നിഷ്ക്രിയ ആസ്തി. 13.18 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: