വാഷിങ്ടണ്‍ : ഹമാസ് ഭീകരര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം നടത്തിവരുന്ന ആക്രമണങ്ങള്‍ക്ക് വീണ്ടും പിന്തുണയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിക്കവേയാണ് ബൈഡന് ഇക്കാര്യം അറിയിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇരു നേതാക്കളും തമ്മില്‍ സംസാരിക്കുന്നത്.
സ്വയം പ്രതിരോധിക്കാന്‍ ഇസ്രയേലിനും അവകാശമുണ്ട്. ഹമാസ് ഭീകരര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ സ്വന്തം ജനതയെ രക്ഷിക്കുന്നതിനാണ്. ഈ ചെറുത്തുനില്‍പ്പിന് ഉറച്ച പിന്തുണ അറിയിക്കുന്നതായും ബൈഡന് പറഞ്ഞു. ഹമാസിനും ഗാസയിലെ മറ്റ് ഭീകര സംഘടനുകള്ക്കുമെതിരായ ഇസ്രയേലിന്റെ സൈനിക നടപടികളിലുണ്ടായ പുരോഗതിയെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ജെറുസലേമിനെ ശാന്തമാക്കാനും, അക്രമങ്ങള്‍ പരിഹരിക്കാനും നടത്തുന്ന ശ്രമങ്ങളേയും ബൈഡന് സ്വാഗതം ചെയ്തതായി വൈറ്റ് ഹൗസ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലും പറയുന്നുണ്ട്. അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നും കൂട്ടിച്ചേര്‍ത്തു.
ഇസ്രയേല്‍ നഗരങ്ങളില്‍ ഹമാസ് ഭീകരാക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ ഇതിനെ അപലപിച്ച് ബൈഡന് രംഗത്ത് എത്തിയിരുന്നു. ഹമാസ് നടത്തുന്ന വിവേചനരഹിതമായ ആക്രമണങ്ങളെ ബൈഡന് നേരത്തെ വിമര്‍ശിച്ചിരുന്നു. അതേസമയം ഹമാസും മറ്റ് പാലസ്തീന് ഭീകര സംഘടനകളും ഗാസയില്‍ നിന്ന് 3350ഓളം റോക്കറ്റുകള്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി അയച്ചുവെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച മാത്രം ഇരുന്നൂറോളം റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിന് നേരെ എറിഞ്ഞത്. തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം തിരിച്ചടിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: