മുംബൈ : ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് മുംബൈ തീരത്ത് കാണാതായ ബാര്‍ജുകളിലെ 177 നാവികസേനാ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി. മൂന്ന് ബാര്‍ജുകളാണ് തിങ്കളാഴ്ച അപകടത്തില്‍ പെട്ടത്. ഇതില്‍ നാനൂറിലേറെ പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ളവര്‍ക്കായി നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.
ഒഎന്‍ജിസിയ്‌ക്കായി പ്രവര്‍ത്തിക്കുന്ന പി 305 ബാര്‍ജ് തിങ്കളാഴ്ച ഉച്ചയോടെയാണ് നിയന്ത്രണം നഷ്ടമായി ഒഴുകി നടന്നത്. ചുഴലിക്കാറ്റിനോടൊപ്പം ശക്തമായ തിരയും അടിക്കാന്‍ തുടങ്ങിയതോടെ തെരച്ചിലും ദുഷ്‌കരമായി. മോശം കാലാവസ്ഥ മറികടന്നാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
ബാര്‍ജ് പി 305 എന്ന ബാര്‍ജിലെ 136 പേരെ രക്ഷപ്പെടുത്തിയതായി നാവികസേനാ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. 137 പേരുള്ള ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്ന ബാര്‍ജും അപകടത്തില്‍ പെട്ടിട്ടുണ്ട്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മുംബൈ തീരത്ത് നിന്ന് 8 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ഈ ബാര്‍ജ് അപകടത്തില്‍പെട്ടത്. ഈ ബാര്‍ജില്‍ ഉളളവരെ രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്. ബാര്‍ജ് എസ്എസ്3യില്‍ 297 പേരാണ് ഉളളത്. ഇവരേയും രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്.
ചുഴലിക്കാറ്റില്‍ പെട്ട മറ്റൊരു ബാര്‍ജായ ഗാള്‍ കണ്‍സ്ട്രക്ടറില്‍ 137 പേരാണ് ഉണ്ടായിരുന്നത്. ഒയില്‍ റിഗുകളിലൊന്നില്‍ കുടുങ്ങിയ 101 പേരെയും താമസ സൗകര്യം ഒരുക്കാനുള്ള ബാര്‍ജുകളിലൊന്നില്‍ കുടുങ്ങിയ 196 പേരെയും കരയിലേക്കെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. അതേസമയം ഗുജറാത്തില്‍ കരയില്‍ വീശിയടിക്കുന്ന ടൗട്ടെ ചുഴിക്കാറ്റ് ദുര്‍ബലമായി. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: