പാരീസ്: ഫ്രഞ്ച് ലീഗില്‍ റൈംസിനെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് മുക്കി പാരീസ് സെന്റ് ജര്‍മന്‍ (പിഎസ്ജി) കിരീട പ്രതീക്ഷ കാത്തു. ഈ വിജയത്തോടെ പിഎസ്ജിക്ക്് മുപ്പത്തിയേഴ് മത്സരങ്ങളില്‍ 79 പോയിന്റായി. 37 മത്സരങ്ങളില്‍ 80 പോയിന്റുള്ള ലില്ലിയാണ് ഒന്നാം സ്ഥാനത്ത്്. ലില്ലി 37-ാം മത്സരത്തില്‍ സെന്റ് എറ്റിനിയുമായി ഗോള്‍ രഹിത സമനില പിടിച്ചു. അവസാന മത്സരങ്ങളില്‍ പിഎസ്ജി ബ്രെസ്റ്റിനെയും ലില്ലി ആങ്കേഴ്സിനെയും നേരിടും.
മത്സരത്തിന്റെ പതിനൊന്നാം മിനിറ്റില്‍ പ്രതിരോധ താരം യൂനിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ റൈംസ് തകര്‍ന്നു. പന്ത് കൈകൊണ്ട് തൊട്ടതിനാണ് പുറത്താക്കിയത്. തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി നെയ്മര്‍ ഗോളാക്കി പിഎസ്ജിയെ മുന്നിലെത്തിച്ചു. 24-ാം മിനിറ്റില്‍ എംബാപ്പെയും ഗോളടിച്ചതോടെ പിഎസ്ജിയുടെ ലീഡ് 2-0. ആദ്യ പകുതിയില്‍ ജേതാക്കള്‍ രണ്ട് ഗോളിന് മുന്നിട്ടുനിന്നു. അറുപത്തിയെട്ടാം മിനിറ്റില്‍ മാര്ക്വിനോസ്് പിഎസ്ജിയുടെ മൂന്നാം ഗോള്‍ നേടി. കളിയവസാനിക്കാന്‍ ഒരു മിനിറ്റ്് ശേഷിക്കെ കീന്‍ നാലാം ഗോളും കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: