കൊട്ടാരക്കര: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതികള്‍ വ്യാപകം. മൂന്നുദിവസത്തെ മഴയിലും കാറ്റിലും ഇതുവരെ 52 വീടുകള്‍ ഭാഗികമായി നശിച്ചു. 11,40,000 രൂപയുടെ നഷ്ടമുണ്ടായി. മൂന്ന് വീട് പൂര്‍ണമായി നശിച്ചു. നാല് കിണറുകളാണ് ഇടിഞ്ഞു വീണത്. ഒരു കാലിതൊഴുത്തും തകര്‍ന്നു. ഇതിന് 12000 രൂപയുടെ നഷ്ടമുണ്ടായെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലെ മഴയിലും കാറ്റിലും അമ്പലത്തുകാല വടക്കേവിള തെക്കേത്തില്‍ ബിജുവിന്റെ വീട്, പൂയപ്പള്ളി ഓട്ടുമല രാജേഷ് ഭവനില്‍ രാജമ്മയുടെ വീടിന്റെ മേല്‍ക്കൂരയും ഭിത്തിയും കലയപുരം വില്ലേജില്‍ ഇഞ്ചക്കാട് വെട്ടുകാട്ടില്‍ വീട്ടില്‍ ബെറ്റി ജോണ്‍സന്റെ വീടിന്റെ ഭിത്തിയും തറയും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: