സന്നിധാനം: ശബരിമല – മാളികപ്പുറം ക്ഷേത്രത്തില്‍ ഗണപതി പ്രതിഷ്ഠ നടന്നു. മാളികപ്പുറം ക്ഷേത്രത്തിന് സമീപത്താണ് ഗണപതിയെ പ്രതിഷ്ഠിച്ചത്. മാളികപ്പുറം ദേവിയുടെ വലതുഭാഗത്തായി തീര്‍ത്ത ചെറിയൊരു ശ്രീകോവിലിലായിരുന്നു ഇന്ന് 12.10 നും 12.20നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലെ ഗണപതി ഭഗവാന്റെ പ്രതിഷ്ഠ. ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിനു മുന്നിലെ നമസ്കാര മണ്ഡപത്തില്‍ വര്‍ഷങ്ങളായി വച്ച് പൂജ ചെയ്തിരുന്ന ഗണപതിയുടെ വിഗ്രഹമാണ് ദേവപ്രശ്ന വിധി പ്രകാരം മാളികപ്പുറത്ത് പ്രതിഷ്ഠിച്ചത്.
ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു പ്രതിഷ്ഠാ ചടങ്ങുകള്‍. പ്രതിഷ്ഠയ്ക്ക് ശേഷം വിഘ്നേശ്വരന് കലശാഭിഷേകവും പൂജയും നടത്തി. ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാര്യര്‍, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന് നായര്‍ തുടങ്ങിയവര്‍ പ്രതിഷ്ഠാചടങ്ങില്‍ സംബന്ധിച്ചു. ഇടവമാസ പൂജകള്‍ പൂത്തിയാക്കി ശബരിമല ക്ഷേത്രനട 19 ന് രാത്രി 8 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. ശബരിമല പ്രതിഷ്ഠാ വാര്‍ഷിക ദിന പൂജകള്‍ക്കായി ക്ഷേത്രനട ഈ മാസം 22 ന് വൈകിട്ട് വീണ്ടും തുറക്കും. 23 ന് പൂജകള്‍ നടത്തി രാത്രി നട അടയ്ക്കും. മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത് ജൂണ്‍ 14ന് വൈകുന്നേരമായിരിക്കും. 15 മുതല്‍ 19 വരെ ക്ഷേത്ര തിരുനട തുറന്നിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: